ജിയോക്ക്​ 'മുട്ടൻ പണി'യുമായി  എയർടെൽ

ന്യൂഡൽഹി: കിടിലൻ ഒാഫറുകളുമായി വിപണിയിൽ തരംഗമായ റിലയൻസ്​ ജിയോയെ എതിരിടാൻ പുതിയ തന്ത്രവുമായി  എയ​ർടെൽ. ജിയോയുടെ വോൾട്ട്​ ടെക്​നോളജിയിലേക്ക്​ എയർടെല്ലും കൂടുമാറ്റം നടത്തുന്നുവെന്നാണ്​ വാർത്തകകൾ. ഇൗ സാമ്പത്തിക വർഷത്തിൽ തന്നെ രാജ്യം മുഴുവൻ ഇൗ മാറ്റം നടപ്പിലാക്കാനാണ്​ കമ്പനി ലക്ഷ്യമിടുന്നത്​.

വോയ്​സ്​ ഒാവർ എൽ.ടി.ഇ(വോൾട്ട്​) ടെക്​നോളജി ഉപയോഗിച്ച്​ കോളുകൾ ചെയ്യു​േമ്പാൾ കൂടുതൽ മികച്ച ശ്രവ്യാനുഭവമായിരിക്കും ലഭ്യമാകുക. ഇതിനൊപ്പം വോൾട്ട്​ ഉപയോഗിക്കു​േമ്പാൾ ഒരു നെറ്റ്​വർക്കി​​െൻറ സഹായത്തോടെ തന്നെ വോയ്​സ്​, ഡാറ്റ സേവനങ്ങൾക്ക്​ കമ്പനികൾക്ക്​ നൽകാൻ സാധിക്കും റിലയൻസ്​ ജിയോക്ക്​ ശേഷം വോൾട്ട്​ സാ​േങ്കതിക വിദ്യ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന പ്രധാന കമ്പനികളിലൊന്നായിരിക്കും എയർടെൽ. 

മുംബൈയിലായിരിക്കും വോൾട്ട്​ സംവിധാനം എയർടെൽ ആദ്യമായി അവതരിപ്പിക്കുക. അതിന്​ ശേഷം കൊൽക്കത്തയിലേക്ക്​ മറ്റ്​ ഇന്ത്യൻ നഗരങ്ങളിലേക്കും സേവനം വ്യാപിപ്പിക്കും. വോൾട്ട്​ ടെക്​നോളജിക്കൊപ്പം ആകർഷകമായ ഡാറ്റ പ്ലാനുകൾ കൂടി അവതരിപ്പിച്ച്​ വിപണിയിൽ ആധിപത്യം നേടാനായിരിക്കും എയർടെല്ലി​​െൻറ ശ്രമം.

Tags:    
News Summary - Airtel set to start VoLTE services from next week-Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.