249 രൂപക്ക്​ റീചാർജ്​ ചെയ്​താൽ 4 ലക്ഷത്തി​െൻറ ഇൻഷൂറൻസ്​ പരിരക്ഷ

ന്യൂഡൽഹി: ടെലികോം വിപണിയിൽ ജിയോയുമായുള്ള മൽസരം ശക്​തമാകുന്നതിനിടെ വിപണി പിടിക്കാൻ പുതിയ തന്ത്രവുമായി സേവ നദാതാക്കളായ എയർടെൽ. 249 രൂപക്ക്​ റീചാർജ്​ ചെയ്​താൽ 4 ലക്ഷം വരെ ഇൻഷൂറൻസ്​ പരിരക്ഷ ഉറപ്പാക്കുന്ന പ്ലാനാണ്​ എയർടെൽ അവതരിപ്പിച്ചത്​. ഇതിനൊപ്പം 129 രൂപയുടെ പ്ലാനും എയർടെൽ പുറത്തിറക്കിയിട്ടുണ്ട്​.

129 രൂപയുടെ പ്ലാനിൽ പ്രതിദിനം 2 ജി.ബി ഡാറ്റയും അൺലിമിറ്റഡ്​ കോളുകളും 100 എസ്​.എം.സുകളുമാണ്​ എയർടെൽ നൽകുക. ഇതിനൊപ്പം എയർടെൽ ടി.വി, വിങ്ക്​ സബ്​സ്​ക്രിപ്​ഷനും സൗജന്യമായി കമ്പനി നൽകും. 249 രൂപയുടെ പ്ലാനിൽ 129 രൂപയുടെ പ്ലാനിലുള്ള അതേ ഡാറ്റ വോയ്​സ്​ സേവനങ്ങളാവും ലഭ്യമാവുക. എന്നാൽ, ഇതിനൊപ്പം 4 ലക്ഷം രൂപയുടെ എച്ച്​.ഡി.എഫ്​.സി അല്ലെങ്കിൽ ഭാരത്​ ആക്​സ ഇൻഷുറൻസ്​ കവേറജും ലഭ്യമാകും.

പുതിയ 4 ജി ഫോൺ വാങ്ങു​േമ്പാൾ 2,000 രൂപയുടെ കാഷ്​ബാക്കും എയർടെൽ നൽകും. നോർട്ടൺ മൊബൈൽ സെക്യൂരിറ്റി, വിങ്ക്​ മ്യൂസിക്​ സബ്​സ്​ക്രിപ്​ഷൻ തുടങ്ങിയവയും പുതിയ പ്ലാനിനൊപ്പം സൗജന്യമായി ലഭിക്കും. എയർടെല്ലി​​​െൻറ പ്ലാൻ റീചാർജ്​ ചെയ്യുന്നത്​ നിർത്തുന്നത്​ വരെ ഇൻഷൂറൻസ്​ പരിരക്ഷ ഉണ്ടാകും.

Tags:    
News Summary - Airtel Revises Rs. 129 and Rs. 249 Prepaid Plans-Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.