ടെലികോം വ്യവസായം സംരക്ഷിക്കാൻ നിരക്ക്​ ഉയർത്തുമെന്ന്​​ ജിയോ

ന്യൂഡൽഹി: മൊബൈൽ ഫോണുകളിലെ കോൾ, ഡാറ്റ നിരക്ക്​ ഉയർത്തുമെന്ന് പ്രഖ്യാപിച്ച്​ മുകേഷ്​ അംബാനിയുടെ ഉടമസ്ഥതയില ുള്ള​ റിലയൻസ്​ ജിയോ. ഭാരതി എയർടെൽ, വോഡഫോൺ-ഐഡിയ എന്നിവർ മൊബൈൽ നിരക്ക്​ ഉയർത്തുമെന്ന്​ പ്രഖ്യാപിച്ചതിന്​ പിന്നാലെയാണ്​ ജിയോയുടെയും അറിയിപ്പ്​.

മറ്റ്​ മൊബൈൽ സേവനദാതാക്കൾക്കൊപ്പം ടെലികോം വ്യവസായത്തെ സംരക്ഷിക്കുകയെന്ന ഉദ്യമത്തിൽ സർക്കാറിനൊപ്പം ഉപയോക്​താക്കൾക്ക്​ വേണ്ടി ജിയോയും പങ്കാളിയാവും. ഇതിനായി ആഴ്​ചകൾക്കകം താരിഫ്​ ഉയർത്തും. എന്നാൽ, നിരക്ക്​ ഉയർത്തൽ രാജ്യത്തെ ഡിജിറ്റൽ വിപ്ലവത്തെ ബാധിക്കാത്ത രീതിയിലായിരിക്കുമെന്നും ജിയോ അറിയിച്ചു.

ടെലികോം വ്യവസായം കടുത്ത പ്രതിസന്ധി നേരിടുന്നതിനിടെ ഡാറ്റ, കോൾ സേവനങ്ങൾക്ക്​ അടിസ്ഥാനനിരക്ക്​ നിശ്​ചയിക്കുന്നത്​ പരിഗണനയിലാണെന്ന്​ കേന്ദ്രസർക്കാർ അറിയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട്​ ട്രായിയുമായി ടെലികോം മന്ത്രാലയം ചർച്ചകൾ നടത്തുകയും ചെയ്​തിരുന്നു. ഇതിന്​ പിന്നാലെയാണ്​ ജിയോ നിരക്ക്​ ഉയർത്തുമെന്ന്​ അറിയിച്ചത്.

Tags:    
News Summary - After Airtel And Vodafone-Idea, Reliance Jio To Hike Mobile Tariffs-Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.