1.25 ലക്ഷത്തിന്​ ഫ്ലിപ്​കാർട്ടിൽ നിന്ന്​ ലഭിച്ചത്​ വ്യാജ ​െഎഫോൺ; പരാതിയുമായി തമിഴ്​ നടൻ

ഫ്ലിപ്​കാർട്ടിൽ നിന്ന്​ വ്യാജ ​െഎഫോൺ ലഭിച്ചുവെന്ന പരാതിയുമായി തമിഴ്​ യുവനടൻ നകുൽ. ഭാര്യക്ക്​ സമ്മാനമായി നൽകാൻ വാങ്ങിയ ​െഎഫോൺ വ്യാജമാണെന്നാണ്​ നട​​െൻറ ആരോപണം. 1.25 ലക്ഷം രൂപ നൽകി ​െഎഫോൺ x എസ്​ മാക്​സ്​ ഫോണാണ്​ നകുൽ വാങ്ങിയത്​. ട്വിറ്ററിൽ വ്യാജ ഫോണി​​െൻറ ചിത്രങ്ങളും വീഡിയോയും നകുൽ പങ്കുവെച്ചിട്ടുണ്ട്​.

നവംബർ 29ന്​ ഒാർഡർ നൽകുകയും ​30ന്​ ഫോൺ ഡെലിവറി ചെയ്യുകയും ചെയ്​തുവെന്നാണ്​ നടൻ പറയുന്നത്​. പ്ലാസ്​റ്റിക്കിൽ നിർമിച്ച വ്യാജ കവറായിരുന്നു ഫോണിനുണ്ടായിരുന്നത്​. സോഫ്​റ്റ്​വെയറിൽ ആൻഡ്രോയിഡ്​ ആപുകളും ഉണ്ടായിരുന്നു. ഉടൻ തന്നെ ഫ്ലിപ്​കാർട്ടുമായി ബന്ധപ്പെ​െട്ടങ്കിലും തങ്ങൾക്ക്​ ഇക്കാര്യത്തിൽ ഒന്നും ചെയ്യാനില്ലെന്ന മറുപടിയാണ്​ ആദ്യം ലഭിച്ചതെന്ന്​ നകുൽ പറയുന്നു.

വീണ്ടും അവരുമായി ബന്ധപ്പെട്ടപ്പോൾ ഫോൺ മാറ്റിനൽകാമെന്ന്​ അറിയിച്ചു. എന്നാൽ, ദിവസങ്ങൾ കഴിഞ്ഞിട്ടും ഫോൺ മാറ്റിനൽകാൻ ഫ്ലിപ്​കാർട്ട്​ തയാറായിട്ടില്ലെന്ന്​ നകുൽ ആരോപിക്കുന്നു. ​േഫാൺ മാറിനൽകാൻ 12 ദിവസമെങ്കിലും എടുക്കുമെന്ന ഇ-മെയിൽ സ​ന്ദേശമാണ്​ ഫ്ലിപ്​കാർട്ടിൽ നിന്ന് അവസാനം​ ലഭിച്ചതെന്ന്​ നകുൽ കൂട്ടിച്ചേർത്തു. ഇൗ വർഷം ​ആപ്പിൾ പുറത്തിറക്കിയ ​െഎഫോൺ മോഡലുകളിൽ ഏറ്റവും വില കൂടിയതാണ്​ ​െഎഫോൺ x മാക്​സ്​.

Tags:    
News Summary - Actor get false iphone-Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.