ഒരു ജി.ബി.പി.എസ്​ വേഗതയുള്ള ഇൻറർനെറ്റുമായി ഫെബർനെറ്റ്​

ഹൈദരാബാദ്: അതിവേഗ ഇൻറർനെറ്റ് സേവനം ഇന്ത്യയിലും ആരംഭിച്ചു. ഒരു ജി.ബി.പി.എസ് വേഗതയുള്ള ഇൻറർനെറ്റ് സേവനമാണ് ഹൈദരാബാദ് അസ്ഥാനാമായി പ്രവർത്തിക്കുന്ന എ.സി.ടി ഫെബർനെറ്റ് എന്ന കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഹൈദരാബാദിലാണ് ആദ്യ ഘട്ടത്തിൽ സേവനം ലഭ്യമാവുക. ഒരു മാസം 5,999 രൂപ നൽകിയാൽ ഒരു ജി.ബി.പി.എസ് വേഗതയിൽ ഒരു ടി.ബി ഇൻറർനെറ്റ് ലഭിക്കും. ഇന്ത്യയിലെ 10 നഗരങ്ങളിൽ വൈകാതെ സേവനം ആരംഭിക്കുമെന്നും കമ്പനി അറിയിച്ചു.

റീടെയിൽ ഒൗട്ട്ലെറ്റുകൾ, ചെറുകിട വ്യാപാര സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയെയാണ് അതിവേഗ ഇൻറർനെറ്റിലൂടെ കമ്പനി ലക്ഷ്യം വെക്കുന്നത്. അതിവേഗ ഇൻറർനെറ്റ് ഡിജിറ്റൽ ഇന്ത്യയിലേക്കുള്ള രാജ്യത്തിെൻറ കുതിപ്പിന് കരുത്ത് പകരുമെന്നാണ് പ്രതീക്ഷയെന്ന് കമ്പനി സി.ഇ.ഒ പ്രതികരിച്ചു. 

ഒരു ജി.ബി.പി.എസ് വേഗതിയിൽ റിലയൻസ് ജിയോയും ഇന്ത്യയിൽ ഇൻറർനെറ്റ് സേവനം ആരംഭിക്കുന്നുണ്ട്. പുണെ,മുംബൈ നഗരങ്ങളിലാണ് ജിഗാഫൈബർ എന്ന് പേരിട്ടിരിക്കുന്ന റിലയൻസിെൻറ ബ്രോഡ്ബാൻഡ് സേവനം ആദ്യ ഘട്ടത്തിൽ ആരംഭിക്കുക.

Tags:    
News Summary - ACT Fibernet Launches 1Gbps Wired Broadband Service in Hyderabad, 10 More Cities to Get It Soon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.