ഫേസ്​ബുക്കിനും വിൻഡോസിനും ആധാർ ഭീഷണി- സത്യ നദല്ലെ

കാല​ിഫോർണിയ: ഇന്ത്യയിൽ നടപ്പാക്കിയ ആധാർ സംവിധാനത്തെ പുകഴ്​ത്തി മൈക്രോസോഫ്​റ്റ്​ സി.ഇ.ഒ സത്യനദല്ലെ. വിൻഡോസ്, ഫേസ്​ബുക്ക്​, ആൻഡ്രോയിഡ്​ എന്നിവയുടെ വളർച്ചക്ക്​ വരെ ​ ആധാർ ഭീഷണിയാണെന്ന്​  "ഹിറ്റ്​ റീഫ്രഷ്​"  ത​​​​​​െൻറ  പുസ്​തകത്തിലൂടെ​ നദല്ലെ പറ​ഞ്ഞു. മൈക്രോസോഫ്​റ്റ്​ ഇഗ്​നൈറ്റ്​ കോൺഫറൻസിനിടെയാണ്​ നദല്ലെയുടെ പുതിയ പുസ്​തകം പുറത്തിറക്കിയത്​.

ഏകദേശം ഒരു ബില്യൺ ആളുകളിലേക്ക്​ ആധാർ എത്തിയിരിക്കുന്നു. വിൻഡോസ്​, ആൻഡ്രോയിഡ്​,ഫേസ്​ബുക്ക്​ പോലുള്ളവയുടെ വളർച്ചക്ക്​ ഇത്​ ഭീഷണിയാണ്​. ദരിദ്രാവസ്ഥയിൽ ​ നിന്ന്​ മാറി ഡിജിറ്റൽ ടെക്​നോളജിയിലേക്ക്​ അതിവേഗം മുന്നേറുകയാണ് ഇന്ത്യ​. പണരഹിത, പേപ്പർരഹിത സമ്പദ്​വ്യവസ്ഥയിലേക്കുള്ള കുതിപ്പിലാണ്​ ഇന്ത്യയെന്നും ന​ദല്ലെ പറഞ്ഞു.

അതേ സമയം,  ആധാർ സാധ​ുത സംബന്ധിച്ച്​ സുപ്രീം​കോടതിയിൽ കേസ്​ നില നിൽക്കുന്നുണ്ട്​. സ്വകാര്യത സംബന്ധിച്ച പുതിയ സുപ്രീംകോടതി വിധി കേന്ദ്രസർക്കാറിന്​ വെല്ലവിളിയായിരുന്നു​. ഇതിനിടെയാണ്​ ആധാറിനെ പുകഴ്​ത്തി മൈക്രോസോഫ്​റ്റ്​ സി.ഇ.ഒ രംഗത്തെത്തിയിരിക്കുന്നത്​.
 

Tags:    
News Summary - Aadhaar Rivals Growth of Windows, Android, Facebook: Microsoft CEO Satya Nadella-Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.