അനുവാദമി​ല്ലാതെ ആധാർ ഹെൽപ്പ്​ ലൈൻ നമ്പർ മൊബൈൽ ഫോണുകളിൽ

ന്യൂഡൽഹി: ഉപയോക്​താക്കളറിയാതെ തന്നെ ആധാർ ഹെൽപ്പ്​ ലൈൻ നമ്പർ അവരുടെ മൊബൈൽ ഫോണുകളുടെ കോൺടാക്​ട്​ ലിസ്​റ്റിൽ വന്നതായി പരാതി. 1800-300-1947 എന്ന യു.​െഎ.ഡി.എ.​െഎയുടെ പുതിയ ഹെൽപ്​ ലൈൻ നമ്പറാണ്​ ഉപഭോക്​താക്കളുടെ അനുവാദമില്ലാതെ അവരുടെ മൊബൈൽ ഫോണുകളിൽ എത്തിയത്​.

ആധാർ കാർഡ്​ പോലുമില്ലാത്ത ചിലരുടെ മൊബൈൽ ഫോണുകളിലും പുതിയ നമ്പർ വന്നതായി ആരോപണമുണ്ട്​. ചില മൊബൈൽ ഉപഭോക്​താക്കൾ ഫോണിൽ നമ്പർ സേവ്​ ആയിരിക്കുന്നതി​​െൻറ സ്​ക്രീൻ ഷോട്ട്​ ട്വിറ്ററിലുടെ പങ്കുവെച്ചതോടെയാണ്​ സംഭവം പുറത്തറിഞ്ഞത്​. പിന്നീട്​ പരാതിയുമായി കൂടുതൽ പേർ രംഗത്തെത്തി.

അതേ സമയം, സംഭവത്തിൽ യു.​െഎ.ഡി.എ.​െഎയുടെ ഒൗദ്യോഗിക പ്രതികരണം ഇതുവരെ പുറത്ത്​ വന്നിട്ടില്ല. ട്രായ്​ ചെയർമാൻ ആർ.എസ്​ ശർമ്മ ആധാർ നമ്പർ ട്വിറ്ററിലുടെ പങ്കുവെച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക്​ പിന്നാലെയാണ്​ പുതിയ സംഭവം. വിവിധ മൊബൈൽ സേവനദാതക്കളുടെ സേവനം ഉപയോഗിക്കുന്ന ആധാർ കാർഡ്​ ഇതുവരെ എടുക്കാത്ത പലരുടെ മൊബൈലിലും യു.​​െഎ.ഡി.എ.​െഎയുടെ ഹെൽപ്​ ലൈൻ നമ്പർ വന്നതെങ്ങനെയെന്ന്​ ഫ്രഞ്ച്​ സെക്യൂരിറ്റി വിദഗ്​ധൻ എലിയട്ട്​ അൽഡേഴ്​സൺ ചോദിച്ചു.

Tags:    
News Summary - Aadhaar Helpline Creeps Into Contacts Of Smartphones, Twitter Buzzes-​Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.