മൂന്ന്​ കോടി ഉപയോക്​താക്കളുടെ ഫേസ്​ബുക്ക്​ വിവരങ്ങൾ ചോർന്നു

വാഷിങ്​ടൺ: മൂന്ന്​ കോടി ഉപയോക്​താക്കളുടെ വ്യക്​തിഗത വിവരങ്ങൾ​ ചോർന്നുവെന്ന്​​ ഫേസ്​ബുക്ക്​. വെള്ളിയാഴ്​ചയാണ്​ ഇതുസംബന്ധിച്ച്​ വെളിപ്പെടുത്തൽ ഫേസ്​ബുക്ക്​ നടത്തിയിരിക്കുന്നത്​. ഉപയോക്​താക്കളുടെ പേരും കോൺടാക്​ട്​ വിവരങ്ങളും ചോർന്നുവെന്നാണ്​ സൂചന​. അതേ സമയം, ഉപയോക്​താക്കളുടെ സന്ദേശങ്ങളും സാമ്പത്തിക വിവരങ്ങളും ചോർന്നിട്ടില്ലെന്നാണ്​ ഫേസ്​ബുക്ക്​ അറിയിച്ചിരിക്കുന്നത്​.

എന്നാൽ, ഹാക്കിങ് പ്രധാനമായും 1.4 കോടി ആളുകളെ ​ബാധിച്ചുവെന്നാണ്​​ റിപ്പോർട്ട്​. ഇവരുടെ സേർച്ച്​ ഹിസ്​റ്ററി, വിദ്യാഭ്യാസ പശ്​ചാത്തലം, സ്ഥലം, ജനന തീയതി, അവർ പിന്തുടരുന്ന ചെയ്യുന്ന ആളുകൾ, പേജുകൾ എന്നിവ​െയ കുറിച്ചെല്ലാമുള്ള വിവരങ്ങൾ ചോർന്നുവെന്നാണ്​ റിപ്പോർട്ട്​.

ഫേസ്​ബുക്ക്​ എപ്പോഴും ലോഗ്​ ഇൻ ആയിരിക്കാൻ സഹായിക്കുന്നു ആക്​സസ്​ ടോക്കൻ സംവിധാനത്തിലെ തകരാർ മൂലമാണ്​ വിവരങ്ങൾ ചോർന്നതെന്നാണ്​ സൂചന. കഴിഞ്ഞ മാസമാണ്​ വിവരങ്ങൾ ചോർന്ന വിവരം ഫേസ്​ബുക്ക്​ സമ്മതിച്ചത്​.

Tags:    
News Summary - 30 million Facebook accounts were hacked-Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.