വെള്ളത്തിനടിയിലെ ഏറ്റവും ആഴമേറിയ ഗുഹ കണ്ടെത്തി

ജലത്തിനടിയിലെ ഏറ്റവും ആഴമേറിയ ഗുഹ കണ്ടത്തെിയതായി പോളിഷ് പര്യവേക്ഷകന്‍. ജലോപരിതലത്തില്‍നിന്ന് 404 മീറ്റര്‍ താഴെയായാണ് ഇത്. ഹ്റാനിസിലെ ദക്ഷിണ ചെക് ടൗണിനടുത്തുള്ള ജലമേഖലയിലാണ് ഗുഹ. ‘21ാം നൂറ്റാണ്ടിലെ കൊളംബസിനെ പോലെ’ തോന്നുന്നതായി ഇത് കണ്ടത്തെിയ ക്രിസ്റ്റോഫ് സ്റ്റാര്‍നാവ്സ്കി അറിയിച്ചു. 1998 മുതല്‍ ഇദ്ദേഹം പര്യവേക്ഷണം നടത്തിവരുകയാണ്. 

ഇടുങ്ങിയ ഗുഹയുടെ 200 മീറ്റര്‍ ദൂരം ശ്വസനോപകരണം ഉപയോഗിച്ച് സ്റ്റാര്‍നാവ്സ്കി സഞ്ചരിച്ചു. അതിനുശേഷം പ്രത്യേകമായി രൂപകല്‍പന ചെയ്ത റോബോട്ടിനെ കടത്തിവിട്ടതായും ഇത് 404 മീറ്റര്‍ ദൂരം വരെ സഞ്ചരിച്ചതായും അദ്ദേഹം പറഞ്ഞു. ഇതുവരെ കണ്ടത്തെിയതില്‍വെച്ച് ഏറ്റവും ആഴം കൂടിയ ഗുഹ ഇറ്റലിയിലെ പോസോ ഡെല്‍ മെറോവിലെയായിരുന്നു. 12 മീറ്റര്‍ മാത്രമാണ് ഇതിന്‍െറ ആഴം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.