മോട്ടറോള മോട്ടോ ജിയുടെ നാലാംതലമുറ ഫോണുകളുമായി ഇന്ത്യക്കാരെ തേടിയിറങ്ങി. സവിശേഷതകളില്‍ വല്യ വ്യത്യാസമില്ലാത്ത മോട്ടോ ജി 4, മോട്ടോ ജി 4 പ്ളസ് എന്നിവയാണ് ലെനോവോയുടെ ഉടമസ്ഥതയിലുള്ള മോട്ടറോള പുറത്തിറക്കിയത്. രണ്ട് ജി.ബി റാമും 16 ജി.ബി ഇന്‍േറണല്‍ മെമ്മറിയുമുള്ള മോട്ടോ ജി 4 പ്ളസിന് 13,499 രൂപയും മൂന്ന് ജി.ബി റാമും 32 ജി.ബി ഇന്‍േറണല്‍ മെമ്മറിയുമുള്ള മോട്ടോ ജി 4 പ്ളസിന് 14,999 രൂപയുമാണ് വില. എന്നാല്‍ മോട്ടോ ജി 4ന്‍െറ വിലയും എന്നുമുതല്‍ വിപണിയിലത്തെുമെന്നും കമ്പനി വെളിപ്പെടുത്തിയിട്ടില്ല. മേയ് 18 മുതല്‍ ആമസോണ്‍ വഴിയാണ് വില്‍പന. കറുപ്പ്, വെള്ള നിറത്തിലാണ് ലഭ്യം. 
ആന്‍ഡ്രോയ്ഡ് മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റത്തിന്‍്റെ പതിമൂന്നാമത്തെ പതിപ്പായ ആന്‍ഡ്രോയ്ഡ് മാര്‍ഷ്മെലോ ആയതിനാല്‍ ഗൂഗിള്‍ നൗ ഓണ്‍ ടാപ്പ്, ഉപകരണം ഉപയോഗത്തില്‍ ഇല്ലാത്തപ്പോള്‍ ബാറ്ററി ഉപയോഗം  കുറക്കുന്ന പവര്‍ മാനേജ്മെന്‍്റ് സിസ്റ്റം, വിരലടയാളം തിരിച്ചറിയല്‍, യുഎസ്ബി ടൈപ്പ് -സി ചാര്‍ജറുകള്‍ക്കുള്ള പിന്തുണ, ഡാറ്റയും ആപ്ലിക്കേഷനുകളും മൈക്രോ എസ്ഡി കാര്‍ഡിലേക്ക് മാറ്റുവാനുള്ള സൗകര്യം എന്നിവയുമുണ്ട്. മോട്ടോ ജി 3ക്ക് അഞ്ചിഞ്ച് എച്ച്.ഡി സ്ക്രീനായിരുന്നു. ഇതിലെ ഡിസ്പ്ളേ അത്ര മികവുറ്റതായിരുന്നില്ല. ഇത് മോട്ടോ ആരാധകരെ നിരാശപ്പെടുത്തിയിരുന്നു. ഈ കുറവ് നികത്താന്‍ ജി4ല്‍ കമ്പനി ശ്രമിക്കുന്നുണ്ട്. 

മോട്ടോ ജി 4 പ്ളസ് 
ആന്‍ഡ്രോയിഡ് 6.0.1 മാര്‍ഷ്മലോ ഒ.എസ്, ഇരട്ട സിം, ഹോം ബട്ടണില്‍ വിരലടയാള സെന്‍സര്‍, 1080x1920 പിക്സല്‍ ഫൂള്‍ എച്ച്.ഡി റസലൂഷനുള്ള അഞ്ചര ഇഞ്ച് ഡിസ്പ്ളേ, ഒരു ഇഞ്ചില്‍ 401 പിക്സല്‍ വ്യക്തത, കോര്‍ണിങ് ഗൊറില്ല ഗ്ളാസ് ത്രീ സംരക്ഷണം, 1.5 ജിഗാഹെര്‍ട്സ് എട്ടുകോര്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 617 പ്രോസസര്‍, അഡ്രീനോ 405 ഗ്രാഫിക്സ് പ്രോസസര്‍, രണ്ട്- മുന്ന് ജി.ബി റാമുകള്‍, ലേസര്‍ ഓട്ടോ ഫോക്കസ്, ഇട്ട എല്‍ഇഡി ഫ്ളാഷ്, ഫേസ് ഡിറ്റക്ഷന്‍ ഓട്ടോഫോക്കസുള്ള 16 മെഗാപിക്സല്‍ പിന്‍കാമറ, 84 ഡിഗ്രി വൈഡ് വ്യൂ ഉള്ള അഞ്ച് മെഗാപിക്സല്‍ മുന്‍കാമറ, 128 ജി.ബി കൂട്ടാവുന്ന 16 അല്ളെങ്കില്‍ 32 ജി.ബി ഇന്‍േറണല്‍ മെമ്മറി, ഫോര്‍ജി എല്‍ടിഇ, ബ്ളൂടൂത്ത് 4.1, വൈ ഫൈ, ജിപിഎസ്, 155 ഗ്രാം ഭാരം, 7.9 എം എം കനം, 24 മണിക്കൂര്‍ നില്‍ക്കുന്ന 3000 എംഎഎച്ച് ബാറ്ററി, 15 മിനിട്ട് ചാര്‍ജ് ചെയ്താല്‍ ആറുമണിക്കൂര്‍ ലഭിക്കുന്ന ടര്‍ബോ ചാര്‍ജര്‍ എന്നിവയാണ് വിശേഷങ്ങള്‍. 

മോട്ടോ ജി 4
പ്ളസിന്‍െറ അതേ ഡിസ്പ്ളേയും മറ്റ് പ്രത്യേകകളുമാണെങ്കിലും പിന്നില്‍ 13 മെഗാപിക്സല്‍ കാമറയാണ്. ലേസര്‍ ഓട്ടോ ഫോക്കസില്ല. വിരലടയാള സ്കാനറും ഇല്ല. രണ്ട് ജി.ബി റാമും 16 ജി.ബി ഇന്‍േറണല്‍ മെമ്മറിയുമാണ്. ഇരട്ട സിം, ഫോര്‍ജി എല്‍ടിഇ എന്നിവയുണ്ട്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.