പല സൗകര്യങ്ങളും ഒന്നിനുപുറകെ കൂട്ടിച്ചേര്‍ക്കാനുള്ള പുറപ്പാടിലാണ് വാട്സ്ആപ്പ്. കണ്ട് സംസാരിക്കാന്‍ അവസരമൊരുക്കി വാട്സ്ആപ്പില്‍ വീഡിയോ കോളിങ് എത്തുന്നു. കാള്‍ ബാക്, വോയ്സ്മെയില്‍, സിപ് ഫയല്‍ കൈമാറ്റസംവിധാനം എന്നിവ എത്തുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ആന്‍ഡ്രോയിഡ് പൊലീസ് ആണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്. വാട്സ് ആപ്പിന്‍െറ ബീറ്റ ആപ് (പരീക്ഷണ ആപ്) വഴി തെരഞ്ഞെടുത്ത ഐഒഎസ് ഉപകരണങ്ങളില്‍ വീഡിയോ കോളിങ് ഇപ്പോള്‍ ലഭ്യമാണത്രെ. വീഡിയോകോളിങ് സംവിധാനം ആപ്പിള്‍ ഐഒഎസ് ഉപകരണങ്ങളിലാണ് വാട്സ്ആപ് പരീക്ഷിക്കുന്നത്. ഇതിന്‍െറ സ്ക്രീന്‍ഷോട്ട് ആന്‍ഡ്രോയിഡ് പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. നിലവില്‍ ചില ഫോണുകളില്‍ വാട്സ്ആപ് കോളിങ് ലഭ്യമാണെങ്കിലും സാധാരണ ഉപഭോക്താക്കള്‍ക്ക് ഈ സൗകര്യം ലഭ്യമായിരുന്നില്ല. വാട്സ്ആപ് വോയ്സ് കാളിങ് അവതരിപ്പിച്ചതുപോലെ ഫോണുകളില്‍ ‘ക്ഷണം’ (ഇന്‍വൈറ്റ്) ലഭിക്കുന്നവര്‍ക്ക് മാത്രമാണോ ഈ സംവിധാനം ലഭ്യമാകുക അതോ എല്ലാവര്‍ക്കും ഉപയോഗിക്കാനാകുമോ എന്നത് അറിവായിട്ടില്ല. ലിങ്ക്, ക്യൂ.ആര്‍ കോഡ് എന്നിവ വഴിയെന്നപോലെ എന്‍.എഫ്.സി ടാഗുകള്‍ വഴിയും ഗ്രൂപ് ഇന്‍വൈറ്റ് അയക്കാനുള്ള സംവിധാനവും വാട്സ്ആപ്പില്‍ ഉടന്‍ വന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്്. 


നിലവില്‍ സ്മാര്‍ട്ട്ഫോണ്‍ വഴി മാത്രം ഉപയോഗിക്കാവുന്ന വാട്ട്സ്ആപ്പ് അധികം വൈകാതെ പഴ്സണല്‍ കംപ്യൂട്ടറിലും (പി.സി) ഉപയോഗിക്കാനാവുമെന്ന് അടുത്തിടെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ലോകത്തെ ജനപ്രിയ മെസേജിങ് ആപ്പായ വാട്ട്സ്ആപ്പ് നൂറുകോടിയിലേറെ ആളുകളാണ് ഉപയോഗിക്കുന്നത്. നിലവില്‍ സ്മാര്‍ട്ട് ഫോണുമായി കണക്ട് ചെയ്ത കംപ്യൂട്ടറില്‍ വാട്ട്സ്ആപ്പ് ഉപയോഗിക്കാനാകും. എന്നാല്‍ സ്മാര്‍ട്ട്ഫോണ്‍ ബന്ധിപ്പിക്കാതെ തന്നെ കമ്പ്യൂട്ടറില്‍ വാട്ട്സ്ആപ്പ് ഉപയോഗിക്കാവുന്ന വെബ് ആപ്പാണ് അണിയറയില്‍ ഒരുങ്ങുന്നതെന്നാണ് സൂചന. 
വാട്ട്സ്ആപ്പിന്‍്റെ എല്ലാ സവിശേഷതകളും വിന്‍ഡോസ്, മാക് ഒ എസ് എന്നിവയില്‍ അധിഷ്ഠിതമായ വെബ് ആപ്ളിക്കേഷനിലും ലഭിക്കും. വാട്സ്ആപ്പിന്‍്റെ വെബ് ആപ്ളിക്കേഷന്‍ ചിത്രങ്ങള്‍ അടുത്തിടെ ഒരു ട്വിറ്റര്‍ അക്കൗണ്ട് വഴി പ്രചരിച്ചിരുന്നു. ഈ ആപ്പ് യാഥാര്‍ത്ഥ്യമായാല്‍ വാട്ട്സ്ആപ്പിന്‍െറ സവിശേഷതകളായ, ഫയല്‍ ഷെയറിങ്, വീഡിയോ കോളിങ് എന്നിവയെല്ലാം ഇതിലൂടെയും നടക്കും. 


സ്മാര്‍ട്ട്ഫോണിലെ വാട്ട്സ്ആപ്പിനെ ക്യു ആര്‍ കോഡ് (QR Code) വഴി കമ്പ്യൂട്ടറുമായി ബന്ധിപ്പിച്ച് ബ്രൗസര്‍ വഴി ഉപയോഗിക്കാനുള്ള സൗകര്യം ഒരു വര്‍ഷത്തിലേറെയായി നിലവിലുണ്ട്. സ്മാര്‍ട്ട്ഫോണില്‍ ഇന്‍റര്‍നെറ്റ് കണക്ഷന്‍ ഇല്ലാതെ വരികയോ, ഫോണില്‍ ചാര്‍ജ് തീരുകയോ ചെയ്താല്‍ കമ്പ്യൂട്ടറിലെ വാട്സ്ആപ്പ് പ്രവര്‍ത്തനരഹിതമാകും. ഇത്തരം പ്രശ്നങ്ങള്‍ക്ക് ഡെസ്ക്ടോപ്പ് ആപ്ളിക്കേഷന്‍ വരുന്നതോടെ പരിഹാരമാകും. മൊബൈല്‍ ഫോണിലേതുപോലെ ഡെസ്ക്ടോപ്പിലും വാട്സ്ആപ്പ് ഉപയോഗിക്കാന്‍ സാധിക്കും. ഫെയ്സ്ബുക്ക് സ്വന്തമാക്കിയതോടെ വാട്സാപ്പില്‍ പുതിയ സംവിധാനങ്ങള്‍ നിരവധിയത്തെി. പഴുതടച്ച സുരക്ഷയുമായി എന്‍ക്രിപ്ഷന്‍ സംവിധാനം, ഫയലുകള്‍ അയക്കാനുള്ള സംവിധാനം എന്നിവ ഉള്‍പ്പെടുത്തി വാട്സാപ്പ്് പരിഷ്കരിച്ചിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.