ന്യൂഡല്‍ഹി: ആരോഗ്യരംഗത്ത് ഭീഷണി സൃഷ്ടിച്ച പകര്‍ച്ചവ്യാധിയായ ഡെങ്കിപ്പനിക്ക് ഫലപ്രദമായ ഒൗഷധവുമായി ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍. ആയുര്‍വേദ മൂലിയില്‍നിന്നാണ് പുതിയ ഒൗഷധം വികസിപ്പിച്ചിരിക്കുന്നത്. കേന്ദ്ര ശാസ്ത്ര-സാങ്കേതിക മന്ത്രാലയത്തിനു കീഴിലുള്ള ബയോടെക്നോളജി വിഭാഗവും ഡല്‍ഹിയിലെ ഇന്‍റര്‍നാഷനല്‍ സെന്‍റര്‍ ഫോര്‍ ജെനറിക് എന്‍ജിനീയറിങ് ആന്‍ഡ് ബയോടെക്നോളജിയും സംയുക്തമായി റാന്‍ബാക്സി റിസര്‍ച് ലാബിന്‍െറ സഹകരണത്തോടെ നടത്തിയ ഗവേഷണങ്ങള്‍ക്കൊടുവിലാണ് വൈദ്യശാസ്ത്രരംഗത്ത് നിര്‍ണായകമായേക്കാവുന്ന കണ്ടത്തെല്‍. 
കേരളത്തിലെ കാടുകളിലും നാട്ടിന്‍പുറങ്ങളിലും  സാധാരണയായി കണ്ടുവരുന്ന സിസാമ്പലോസ് എന്ന് ശാസ്ത്രീയ നാമമുള്ള വട്ടവള്ളി എന്ന ഒൗഷധസസ്യത്തിന്‍െറ സത്തില്‍നിന്നാണ് ഡെങ്കിപ്പനിക്കുള്ള ഒൗഷധം വികസിപ്പിച്ചിരിക്കുന്നത്. പുതിയ ഒൗഷധം ഉപയോഗിച്ച് എലികളില്‍ നടത്തിയ പരീക്ഷണം വിജയമാണെന്ന് ഗവേഷണങ്ങള്‍ക്ക് നേതൃത്വംനല്‍കിയ ഇന്‍റര്‍നാഷനല്‍ സെന്‍റര്‍ ഫോര്‍ ജെനറിക് എന്‍ജിനീയറിങ് ആന്‍ഡ് ബയോടെക്നോളജിയിലെ സീനിയര്‍ സയന്‍റിസ്റ്റ് നവീന്‍ ഖന്ന പറഞ്ഞു. മരുന്ന് ഡെങ്കി വൈറസുകളെ നശിപ്പിക്കാന്‍ പര്യാപ്തമാണെന്നും പാര്‍ശ്വഫലങ്ങളെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ളെന്നും അദ്ദേഹം പറഞ്ഞു. ആയുഷ് മന്ത്രാലയത്തിന്‍െറയും ഡ്രഗ് കണ്‍ട്രോളറുടെയും അനുമതി ലഭിക്കുന്നമുറക്ക് മനുഷ്യരില്‍ മരുന്ന് പരീക്ഷണം നടത്തുമെന്നും തുടര്‍ന്ന് വ്യാവസായികാടിസ്ഥാനത്തില്‍ മരുന്നുല്‍പാദനം നടത്താനാവുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഡിപ്പാര്‍ട്മെന്‍റ് ഓഫ് ബയോടെക്നോളജിയിലെ മുതിര്‍ന്ന ഉപദേഷ്ടാവ് മുഹമ്മദ് അസ്ലം അറിയിച്ചു.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.