തിരക്കില്‍ പ്രിസ്മ സെര്‍വര്‍ വലഞ്ഞു, പിന്നെ തകര്‍ന്നു

ഏറെ നാള്‍ കാത്തിരുന്ന ആന്‍ഡ്രോയിഡ് ഫോണുടമകള്‍ അരിശം തീര്‍ക്കാനെന്നവിധം പ്രിസ്മയില്‍ ഇടിച്ചുകയറിയതോടെ പ്രിസ്മ സെര്‍വറുകള്‍ തകര്‍ന്നു. ഒരുപാട് ആളുകള്‍ ഉപയോഗിക്കുന്നതിനാല്‍ സേവനം ലഭ്യമല്ല എന്ന സന്ദേശമാണ് ലഭിച്ചത്. മാത്രമല്ല, ഫോട്ടോകള്‍ എഡിറ്റ് ചെയ്ത് കിട്ടാനും ഏറെ നേരം പിടിക്കുന്നുണ്ട്. ഗൂഗിള്‍ പ്ളേ സ്റ്റോറില്‍ പരതി പ്രിസ്മ ഡൗണ്‍ലോഡ് ചെയ്യാനും ഏറെ മിനക്കെടണം. ലക്ഷക്കണക്കിന് വ്യാജ പ്രിസ്മകളുള്ളതിനാല്‍ ഏറെ നേരം നോക്കിയാലേ യഥാര്‍ഥ പ്രിസ്മയെ കിട്ടൂ. കറുത്ത ത്രികോണത്തിലുള്ള ലോഗോയാണ് ഇതിന്. ആന്‍¤്രഡായ്ഡില്‍ പ്രിസ്മയുടെ നൂറുകണക്കിനു വ്യാജന്‍മാരുണ്ടെന്നതിനാല്‍ യഥാര്‍ഥ പ്രിസ്മ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ ആപ്പ് പബ്ളിഷര്‍ Prisma Labs Inc ആണെന്ന് ഉറപ്പുവരുത്തണം. 
സാധാരണ ചിത്രങ്ങളെ പ്രശസ്തരുടെ പെയിന്‍റിങ്ങുകള്‍പോലെ മാറ്റുന്ന മൊബൈല്‍ ആപ്പ് പ്രിസ്മ ഞായറാഴ്ചയാണ് ആന്‍¤്രഡായ്ഡില്‍ എത്തിയത്. ഐഫോണ്‍ ഉപയോക്താക്കള്‍ക്കു മാത്രം ലഭ്യമായിരുന്ന ആപ്പ് ഏറെ ശ്രദ്ധനേടുകയും പ്രിസ്മ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരെ നേടുകയും ചെയ്തിരുന്നു. സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യവുന്ന ആപ്പില്‍, വാന്‍ഗോഗ്, പികാസോ ഉള്‍പ്പെടെയുള്ള ചിത്രകാരന്മാരുടെ രചനാശൈലിയും ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ഉപയോഗിച്ചുള്ള രൂപകല്‍പനയുമാണ് ഉപയോഗിക്കുന്നത്. 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.