കീശക്കൊതുങ്ങുന്ന ഗ്യാലക്സി ഓണ്‍ 5 പ്രോ, ഓണ്‍ 7 പ്രോ

കഴിഞ്ഞവര്‍ഷമിറക്കിയ ഗ്യാലക്സി ഓണ്‍ 5, ഗ്യാലക്സി ഓണ്‍ 7 എന്നിവയുടെ പരിഷ്കരിച്ച പതിപ്പുമായി സാംസങ് വന്നു. 9,190 രൂപയുടെ ഗ്യാലക്സി ഓണ്‍ 5 പ്രോ, 11,190 രൂപയുടെ ഗ്യാലക്സി ഓണ്‍ 7 പ്രോ എന്നിവയാണ് പുതുമുഖങ്ങള്‍. ആമസോണ്‍ വഴിയാണ് വില്‍പന. ഇരട്ട ഫോര്‍ജി സിം പിന്തുണ, അഞ്ച് മെഗാപിക്സല്‍ പിന്‍കാമറ, രണ്ട് ജി.ബി റാം, 128 ജി.ബി കൂട്ടാവുന്ന 16 ജി.ബി ഇന്‍േറണല്‍ മെമ്മറി, ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ ഒ.എസ്, തുകല്‍ പിന്‍വശം, അള്‍ട്ര ഡാറ്റ സേവിങ് മോഡ്, യാത്രയില്‍ കോളിന് തനിയെ മറുപടി നല്‍കുന്ന എസ് ബൈക്ക് മോഡ് എന്നിവ രണ്ടിലുമുണ്ട്. 

സാംസങ് ഗ്യാലക്സി ഓണ്‍ 5 പ്രോ
720x1280 പിക്സല്‍ അഞ്ച് ഇഞ്ച് എച്ച്.ഡി സ്ക്രീനാണ് ഓണ്‍ 5ന്. 1.3 ജിഗാഹെര്‍ട്സ് നാലുകോര്‍ എക്സൈനോസ് പ്രോസസര്‍, എല്‍ഇഡി ഫ്ളാഷുള്ള എട്ട് മെഗാപിക്സല്‍ പിന്‍കാമറ, 2600 എംഎഎച്ച് ബാറ്ററി, 149 ഗ്രാം ഭാരം എന്നിവയാണ് മറ്റ് വിശേഷങ്ങള്‍. 

സാംസങ് ഗ്യാലക്സി ഓണ്‍ 7 പ്രോ
720x1280 പിക്സല്‍ അഞ്ചര ഇഞ്ച് എച്ച്.ഡി സ്ക്രീനാണ് ഓണ്‍ 7ന്. 1.2 ജിഗാഹെര്‍ട്സ് നാലുകോര്‍ ക്വാല്‍കോം പ്രോസസര്‍, എല്‍ഇഡി ഫ്ളാഷുള്ള 13 മെഗാപിക്സല്‍ പിന്‍കാമറ, 3000 എംഎഎച്ച് ബാറ്ററി, 172 ഗ്രാം ഭാരം എന്നിവയാണ് മറ്റ് വിശേഷങ്ങള്‍. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.