ലണ്ടന്‍: 2,500 വര്‍ഷം പഴക്കമുള്ള ചൈനീസ് ഗെയിമില്‍ ചാമ്പ്യനെ മുട്ടുകുത്തിച്ച് കമ്പ്യൂട്ടര്‍ പ്രോഗ്രാം. ഗൂഗിളിന്‍െറ ഡീപ്മൈന്‍ഡിന്‍െറ സോഫ്റ്റ്വെയര്‍ ആല്‍ഫഗോ ആണ് ഗോ എന്ന ഗെയിമില്‍ യൂറോപ്യന്‍ ചാമ്പ്യനെ മലര്‍ത്തിയടിച്ചത്. നിര്‍മിത ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍റ്സ്)യുടെ ചരിത്രത്തില്‍ പുതിയ വഴിത്തിരിവായിരിക്കുകയാണ് ആല്‍ഫഗോയുടെ നേട്ടം. ഗോയില്‍ മൂന്നുവട്ടം യൂറോപ്യന്‍ ചാമ്പ്യനാണ് ഫാന്‍ ഹ്യൂയി. 12 വയസ്സ് മുതല്‍ ഗോ കളിച്ചുതുടങ്ങിയ ഹ്യൂയിക്കാണ് കമ്പ്യൂട്ടറിന് മുന്നില്‍ കാലിടറിയത്. അഞ്ച് -പൂജ്യത്തിനാണ് ഹ്യൂയി അടിയറവ് പറഞ്ഞത്.

ബോര്‍ഡില്‍ കറുപ്പും വെളുപ്പും നിറത്തിലുള്ള കരുക്കള്‍ ഉപയോഗിച്ചുള്ള ഈ ഗെയിം ചെസിനു സമാനമാണ്. കമ്പ്യൂട്ടറിന് ചെസ് കളിക്കുന്നതിനെക്കാള്‍ പ്രയാസമാകും ഈ വിനോദമെന്നാണ് കരുതിയിരുന്നത്. പ്രപഞ്ചത്തിലെ ആറ്റങ്ങളുടെ എണ്ണത്തേക്കാള്‍ കൂടുതലാണ് ഈ വിനോദത്തിലെ പൊസിഷനുകളുടെ എണ്ണം. അതിനാല്‍ കമ്പ്യൂട്ടറിനെ എളുപ്പം തറപറ്റിക്കാമെന്നായിരുന്നു കണക്കുകൂട്ടല്‍. 1997ല്‍ ഐ.ബി.എമ്മിന്‍െറ ഡീപ് ബ്ളൂ കമ്പ്യൂട്ടറിനോട് ചെസ് മാസ്റ്റര്‍ ഗാരി കാസ്പറോവ് ചെസില്‍ തോറ്റത് നിര്‍മിത ബുദ്ധിയുടെ ചരിത്രത്തില്‍ നാഴികക്കല്ലായിരുന്നു. 1952ല്‍ നോട്ട്സ് ആന്‍ഡ് ക്രോസസ് എന്ന ഗെയിമാണ് കമ്പ്യൂട്ടര്‍ ആദ്യം ഹൃദിസ്ഥമാക്കിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.