ടൊറന്‍േറാ: പുസ്തകം മറിക്കുന്ന എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന ലോകത്തെ ആദ്യത്തെ വളയുന്ന കളര്‍ സ്മാര്‍ട്ട്ഫോണുമായി ഗവേഷകര്‍. റിഫ്ളക്സ് എന്നാണ് പേര്. മള്‍ട്ടി ടച്ചിനൊപ്പം ബെന്‍ഡ് ഇന്‍പുട്ടും നല്‍കിയത് ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് പുതിയ അനുഭവമാവുമെന്ന് കാനഡയിലെ ക്വീന്‍സ് ഹ്യൂമന്‍ മീഡിയ ലാബ് ഡയറക്ടര്‍ റോള്‍ വെര്‍ട്ടിഗല്‍ അവകാശപ്പെടുന്നു.
പുസ്തകം വളച്ച് താളുകള്‍ മറിക്കുന്നതുപോലെ ഇരുകൈയും ഉപയോഗിച്ച് ഈ സ്മാര്‍ട്ട്ഫോണ്‍ വലതുഭാഗത്തേക്ക് വളക്കുമ്പോള്‍ പേജുകള്‍ പെട്ടെന്ന് മറിഞ്ഞുവരും. കൂടുതല്‍ വളച്ചാല്‍ വേഗം വര്‍ധിക്കുമെന്നും വെര്‍ട്ടഗല്‍ സൂചിപ്പിച്ചു. ആപ്പുകളില്‍നിന്ന് ആപ്പുകളിലേക്ക് ഇതുപോലെ മാറാനും സാധിക്കും. ആന്‍ഗ്രി ബേഡ് പോലുള്ള ഗെയിമുകള്‍ റിഫ്ളക്സ് ഫോണുകളില്‍ കളിക്കുമ്പോള്‍ വലിയ മാറ്റം പ്രതീക്ഷിക്കാം.
ആന്‍ഡ്രോയിഡ് 4.4 കിറ്റ്കാറ്റ് ഓപറേറ്റിങ്ങ് സിസ്റ്റം, 720 പിക്സല്‍ ഹൈ ഡെഫനിഷന്‍ എല്‍.ജി.ഒ എല്‍.ഇ.ഡി ഡിസ്പ്ളേ എന്നിവയാണ് മറ്റു പ്രത്യേകതകള്‍. നെതര്‍ലന്‍ഡ്സില്‍ ബുധനാഴ്ച പ്രാഥമിക രൂപത്തില്‍ അവതരിപ്പിച്ച ഫോണ്‍ അഞ്ചുവര്‍ഷത്തിനുള്ളില്‍ ആളുകളുടെ കൈകളിലത്തെിക്കാമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.