ആകാശഗംഗ മറച്ച നൂറുകണക്കിന് ഗാലക്സികള്‍ കണ്ടത്തെി

മെല്‍ബണ്‍: നാം ജീവിക്കുന്ന ഭൂമിയുള്‍കൊള്ളുന്ന ആകാശഗംഗ എന്ന ഗാലക്സി മറച്ചുവെച്ച നൂറുകണക്കിന് ഗാലക്സികളെ(നക്ഷത്ര സമൂഹം) ശാസ്ത്രലോകം കണ്ടത്തെി. ആകാശഗംഗയുടെ ചലനവുമായും ഗുരുത്വാകര്‍ഷണവുമായും ബന്ധപ്പെട്ട് ഇത്രയും കാലം ദുരൂഹമായിരുന്ന പല വിവരങ്ങളും പുതിയ കണ്ടത്തെലോടെ ലഭിക്കുമെന്നാണ് കരുതുന്നത്. ആസ്ട്രേലിയയിലെ പാര്‍ക്സ് റേഡിയോ ടെലിസ്കോപ് ഉപയോഗിച്ചാണ് ഗവേഷകര്‍ പുതിയ ഗാലക്സികളെ കണ്ടത്തെിയത്.

883 ഗാലക്സികളെയാണ് കണ്ടത്തെിയിരിക്കുന്നത്. ഇതില്‍ 300ഓളം ഗാലക്സികളെ ഇതിനുമുമ്പ് ശാസ്ത്രലോകം നിരീക്ഷിച്ചിരുന്നില്ല. മറ്റുള്ളവ നിലനില്‍ക്കാനുള്ള സാധ്യത നേരത്തെതന്നെ സ്ഥിരീകരിച്ചിരുന്നു. മൂന്ന് പതിറ്റാണ്ടെങ്കിലുമായി ശാസ്ത്രലോകം, ആകാശഗംഗ മറച്ച ഗാലക്സികളെക്കുറിച്ചുള്ള ഗവേഷണത്തിലാണ്. ഇതാദ്യമായാണ് ഇത്രയും ഗാലക്സികളെ ഈ മേഖലയില്‍ കണ്ടത്തെുന്നത്. ഇപ്പോള്‍ കണ്ടത്തെിയിട്ടുള്ള ഗാലക്സികളില്‍ 10,000 കോടി നക്ഷത്രങ്ങളെങ്കിലും ഉണ്ടാകാമെന്നാണ് കരുതുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.