വാട്സ്ആപ് വിവരങ്ങള്‍ പങ്കിടുന്നത് തടയാന്‍ വഴി ഒന്നുമാത്രം

ഉപഭോക്താക്കളുടെ വിവരങ്ങള്‍ മാതൃസ്ഥാപനമായ ഫേസ്ബുക്കിന് കൈമാറാന്‍ വാട്ട്സ് ആപ്പ് തയാറായിരിക്കുകയാണ്. ഇത് വഴി ഫേസ്ബുക്കിലൂടെ കൂടുതൽ പരസ്യം നിങ്ങളുടെ അടുത്തെത്തും. അതേസമയം വാട്ടസാപ്പിൽ പരസ്യങ്ങൾ കാണില്ല. എന്നാൽ വാട്ട്സാപ്പിൽ നിന്നും ലഭിക്കുന്ന കോണ്ടാക്ടുകളിൽ ബന്ധിപ്പിച്ചിരിക്കുന്ന ഫേസ്ബുക്ക് അക്കൗണ്ടുകൾ വഴി friend suggestionsഉം പരസ്യങ്ങളും നിങ്ങളുടെ ഫേസ്ബുക്ക് വാളിൽ കാണിക്കും.

ഈ സൗകര്യം ഉപയോഗിക്കാൻ താൽപ്പര്യമില്ലെങ്കിൽ നിങ്ങൾക്ക് ഈ മെസേജിംഗ് ക്രമീകരണം സ്വയം പ്രവർത്തനരഹിതമാക്കാവുന്നതാണ്. ഫേസ്ബുക്ക് ഉപയോഗിച്ച് നിങ്ങളുടെ  വാട്ട്സപ്പ് ഡാറ്റ പങ്കിടൽ ഇല്ലാതാക്കുന്നതിന് താഴെ പറയുന്ന ക്രമീകരണങ്ങൾ നടത്തുക.

1 വാട്ട്സപ്പിന്‍െറ സേവന നിബന്ധനകള്‍ (terms of service) അപ്ഡേറ്റ് ചെയ്യാതിരിക്കുക
വാട്ട്സപ്പിന്‍െറ സേവന നിബന്ധന (terms of service) മാറുന്നതിന് മുമ്പ് അറിയിപ്പുവരും. ആപ് തുറക്കുമ്പോള്‍, ഈ പറയുന്ന ഒരു പേജ് കാണാം. നിബന്ധനകള്‍ അംഗീകരിച്ചാല്‍ എഗ്രി ബട്ടണില്‍ ക്ളിക് ചെയ്യാനും പറയും. ഇത് കണ്ടാല്‍ താഴെ പറയുന്ന കാര്യങ്ങള്‍ ചെയ്യുക.


1. Read ല്‍ ടാപ് ചെയ്യുക > അക്കൗണ്ട്
2. Share my WhatsApp account information with Facebook എന്നത് അണ്‍ചെക്കുചെയ്യുക.

ഇനി നിബന്ധനകള്‍ വായിക്കാതെ നിങ്ങള്‍ എഗ്രി ബട്ടണ്‍ അമര്‍ത്തിയിട്ടുണ്ടെങ്കില്‍ 

ഐഫോണില്‍ ആണെങ്കില്‍:
Tap Settings > Account.
Uncheck Share my account info.

ആന്‍ഡ്രോയിഡില്‍ ആണെങ്കില്‍: 

1.മുകളില്‍ വലതുഭാഗത്ത് മൂന്ന് ഡോട്ടുകളുള്ള ഐക്കണ്‍ ടാപ്പ് ചെയ്യക.
തുടര്‍ന്ന് Tap Settings > Account.
Uncheck Share my account info.

ഇത് വഴി വാട്സ്ആപ് നിങ്ങളുടെ ഡാറ്റ ഫേസ്ബുക്കുമായി പങ്കിടുന്നത് അവസാനിപ്പിക്കാം. നിങ്ങള്‍ terms of service പേജിന്‍െറ പുതിയ  നിബന്ധനകള്‍ കണ്ടില്ളെങ്കില്‍ അല്ളെങ്കില്‍ ഈ സെറ്റിങ്സ് ആപില്‍ കണ്ടില്ളെങ്കില്‍ ഈ മാറ്റങ്ങള്‍ നിങ്ങളുടെ ഉപകരണത്തിലത്തെിയിട്ടുണ്ടാകില്ല. താമസിയാതെ അപ്ഡേറ്റ് ലഭിച്ചേക്കാം. അതുവരെ ഇക്കാര്യം ഓര്‍ത്തുവെക്കുന്നത് നല്ലത്. 

 

ഉപയോക്താക്കളുടെ ഫോണ്‍ വിവരങ്ങള്‍ വാട്സ്ആപ് ഫേസ്ബുക്കുമായി പങ്കുവെക്കും
വാട്സ്ആപ് മെസന്‍ജര്‍ അവരുടെ മാതൃസ്ഥാപനമായ ഫേസ്ബുക്കിന് ഉപയോക്താക്കളുടെ ഫോണ്‍ വിവരങ്ങള്‍ അടക്കം കൈമാറുമെന്ന് റിപ്പോര്‍ട്ട്. ഫേസ്ബുക്കിന് കൂടുതല്‍ പരസ്യവരുമാനം ലഭ്യമാക്കുന്നതിനാണ് പുതിയ നീക്കം. ഫോണ്‍ നമ്പറുകളടക്കം വാട്സ്ആപ് പങ്കുവെച്ചു തുടങ്ങിയാല്‍, ഉപയോക്താക്കളുടെ ഫേസ്ബുക് വാളില്‍ കൂടുതല്‍ പരസ്യങ്ങള്‍ കടന്നുവരും. ഇത് ഉപയോക്താക്കളുടെ സ്വകാര്യതയെ ബാധിക്കുമെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്. രണ്ടു വര്‍ഷം മുമ്പാണ് വാട്സ്ആപ് ഫേസ്ബുക്കിന്‍െറ ഭാഗമായത്. 21.8 ബില്യന്‍ ഡോളറിനാണ് ഫേസ്ബുക് വാട്സ്ആപ്പിനെ സ്വന്തമാക്കിയത്. അതിനുശേഷം, വാട്സ്ആപ് ഉപയോഗിച്ച് ഫേസ്ബുക് തങ്ങളുടെ വരുമാനം വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ്. ഇതിന്‍െറ ഏറ്റവും പുതിയ നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. 
ലോകത്ത് 100 കോടി വാട്സ്ആപ് ഉപയോക്താക്കളുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. തങ്ങളുടെ പുതിയ പോളിസി സ്വീകരിക്കാന്‍ ഉപയോക്താവിന് ഒരു മാസത്തെ സമയമുണ്ട്. അല്ളെങ്കില്‍ സര്‍വിസ് അവസാനിപ്പിക്കുകയും ചെയ്യാം.
അതേസമയം, സ്വകാര്യത സംബന്ധിച്ച് വാട്സ്ആപ് മുന്നോട്ടുവെച്ച വാഗ്ദാനങ്ങളൊക്കെയും തുടരുമെന്നാണ് ഫേസ്ബുക് അധികൃതര്‍ പറയുന്നത്. എന്നാല്‍, ഫേസ്ബുക്കിന് വാട്സ്ആപ് അക്കൗണ്ടുകള്‍ പലതരത്തില്‍ ഉപയോഗിക്കാന്‍ കഴിയുമെന്നാണ് ഈ മേഖലയിലെ വിദഗ്ധരുടെ വാദം. ഫേസ്ബുക് വാട്സ്ആപ്പിനെ സ്വന്തമാക്കിയപ്പോഴും സൈബര്‍ വിദഗ്ധര്‍ ഈ ആശങ്ക പങ്കുവെച്ചിരുന്നു. രണ്ട് സ്ഥാപനങ്ങളും വെവ്വേറെ തന്നെ പ്രവര്‍ത്തിക്കുമെന്നായിരുന്നു അന്ന് ഫേസ്ബുക്കിന്‍െറ മറുപടി.

 

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.