കാറിലെ മലിനവായു എയര്‍ പ്യൂരിഫയര്‍ ശുദ്ധീകരിക്കും!

വാഹനത്തിലും വായു മലിനീകരണമോ എന്ന് ചോദിച്ചേക്കാം. പക്ഷെ, വാഹനങ്ങള്‍ക്കുള്ളില്‍ നിരത്തിലേക്കാള്‍ മൂന്നുമടങ്ങ് വായുമലിനീകരണം ഉണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. അഞ്ചാറുപേര്‍ യാത്ര ചെയ്യുമ്പോള്‍ എ.സിയിട്ടാലും ചിലപ്പോള്‍ മറ്റ് ദുര്‍ഗന്ധം മാറിയെന്നു വരില്ല. എസിയാകട്ടെ കാറിലുള്ള വായുവിനത്തെന്നെ വീണ്ടും വീണ്ടും തണുപ്പിക്കുകയാണ്. എപ്പോഴും എ.സിയിട്ട് കാര്‍ ഓടിക്കാനും കഴിയില്ല. പൊടിശല്യം വേറെയും. നഗരങ്ങളിലാണ് കാറുകളിലെ മലിനീകരണം കൂടുതല്‍. ഇനി എയര്‍ഫ്രഷ്നര്‍ വെച്ചാല്‍ ചിലര്‍ക്കെങ്കിലും അതിന്‍െറ മണം അസ്വസ്ഥതയുണ്ടാക്കും. എ.സി വെന്‍റ് വഴി വരുന്ന വായുവിലെ പൊടി മാത്രമേ കാറിലുള്ള കാബിന്‍ എയര്‍ ഫില്‍ട്ടര്‍ തടയൂ. വായുവിനെ ശുദ്ധീകരിക്കില്ല. ഈ സാഹചര്യത്തില്‍ ചെറിയ കാര്‍ എയര്‍ പ്യൂരിഫയര്‍ ഒരെണ്ണം വാങ്ങി വെച്ചാല്‍ എല്ലാം പരിഹരിക്കാനാകും. പലരോഗങ്ങള്‍ക്കും കാരണമായ വൈറസുകളെയും ബാക്ടീരികളെയും വരെ നശിപ്പിക്കാന്‍ ഇവക്കു കഴിയും. 3,000 രൂപ മുതല്‍ കാര്‍ എയര്‍ പ്യൂരിഫയറുകള്‍ കിട്ടും.

ഹണിവെല്ലിന്‍െറ കാര്‍ എയര്‍ പ്യൂരിഫയറിന് 5,999 രൂപയാണ് വില. നേരത്തെ 7,990 രൂപയായിരുന്നു. വായുവിലെ മാലിന്യങ്ങളും വിഷവസ്തുക്കളും നീക്കാന്‍ ഹെപാ ഫില്‍ട്ടറുണ്ട്. കാറിലെ 12 വോള്‍ട്ട് ഡി.സി പോര്‍ട്ടില്‍ ഘടിപ്പിച്ചാല്‍ മതി. ഫ്ളിപ്കാര്‍ട്ടുവഴിയും വാങ്ങാം.

7,999 രൂപയുടെ ഫിലിപ്സ് ഗോപ്യൂര്‍ കോംപാക്ട് 110, 3,990 രൂപയുള്ള യൂറേക്കഫോബ്സ് എയറോഗാര്‍ഡ് കാര്‍ എയര്‍ പ്യൂരിഫയര്‍ എന്നിവ ഈ ഇനത്തില്‍പെട്ടതാണ്.

മൂന്ന്ഘട്ട ശുദ്ധീകരണ സംവിധാനമുള്ള ഡോ.ലക്ക്  DR301 കാര്‍ എയര്‍ പ്യൂരിഫയറിന് ഓണ്‍ലൈനില്‍ 3,000 രൂപയാണ് വില. 99.97 ശതമാനം ശുദ്ധീകരിക്കുന്ന ഹോംഡോക്സ് കാര്‍ എയര്‍ പ്യൂരിഫയറിന് 6,000 രൂപയാണ് വില.  ഇനി സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്നതാണ് വേണ്ടതെങ്കില്‍ ബ്യൂട്ടിവേള്‍ഡ് സോളാര്‍ പവര്‍ കാര്‍ എയര്‍ പ്യൂരിഫയര്‍ തെരഞ്ഞെടുക്കാം. ആമസോണില്‍ ഏകദേശം 4,000 രൂപയാണ് വില. നാനോ ഫോട്ടോകാറ്റലിസ്റ്റ് സാങ്കേതികവിദ്യയുള്ളതിനാല്‍ സിഗററ്റ് പുക, ഭക്ഷണം, ആല്‍ക്കഹോള്‍, ഫോര്‍മാല്‍ഡിഹൈഡ്, അമോണിയ, ബെന്‍സീന്‍ എന്നിവയുടെ ദുര്‍ഗന്ധം നീക്കും. ചാര്‍ജ് ശേഖരിക്കാത്തിനാല്‍ രാത്രിയില്‍ ഇത് ഉപയോഗപ്രദമല്ല. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.