തൊഴിൽകളയുമോ ആർട്ടിഫിഷ്യൽ ഇൻറലിജൻസ്​

മുംബൈ: ഇന്ത്യയിലെ വ്യാപാര സ്ഥാപനങ്ങൾ അതിവേഗത്തിൽ ആർട്ടിഫിഷ്യൽ ഇൻറലിജൻസി(കൃത്രിമ ബുദ്ധി)നെ ഉപയോഗപ്പെടുത്തുന്നതായി പഠന റിപ്പോർട്ട്​. നിലവിൽ അഞ്ച്​ വ്യാപാര സ്ഥാപനങ്ങളിൽ ഒന്നെങ്കിലും എതെങ്കിലും രൂപത്തിൽ ആർട്ടിഫിഷ്യൽ ഇൻറലിജൻസിനെ ഉപയോഗപ്പെടുത്തുന്നുണ്ട്​. ഗവേഷണ സ്ഥാപനമായ ​െഎ.ഡി.സിയുടെ സഹായത്തോടെ ഇൻറൽ നടത്തിയ പഠനത്തിലാണ്​ പുതിയ കണ്ടെത്തലുള്ളത്. 

2019ൽ പത്തിൽ ഏഴ്​ കമ്പനികളും ആർട്ടിഫിഷ്യൽ ഇൻറലിജൻസ്​ ഉപയോഗിക്കുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. ടെലികോം, മീഡിയ&ടെക്​നോളജി, റീടെയിൽ, ബാങ്കിങ്​, സാമ്പത്തിക സേവനങ്ങൾ& ഇൻഷൂറൻസ്​, ആരോഗ്യരംഗം തുടങ്ങിയവയിൽ പ്രവർത്തിക്കുന്ന കമ്പനികളെല്ലാം നിലവിൽ ആർട്ടിഫിഷ്യൽ ഇൻറലിജൻസിനെ ഉപയോഗപ്പെടുത്തുണ്ട്​. 75 ശതമാനം സ്ഥാപനങ്ങളും ബിസിനസിൽ കാര്യക്ഷമത വർധിപ്പിക്കാനും തൊഴിലാളികളെ മെച്ചപ്പെടുത്താനുമാണ് സംവിധാനത്തെ​ ഉപയോഗിക്കുന്നത്​.  

ആർട്ടിഫിഷ്യൽ ഇൻറലിജൻസി​​െൻറ സാധ്യതകൾ, വെല്ലുവിളികൾ, നടപ്പിലാക്കു​േമ്പാഴുള്ള ബുദ്ധിമുട്ടുകൾ എന്നിവയെല്ലാം മനസിലാക്കാൻ പുതിയ പഠനം സഹായിച്ചിട്ടുണ്ടെന്ന്​ ഇൻറൽ ഇന്ത്യ പ്രതിനിധി പ്രകാശ്​ മല്യ പറഞ്ഞു. അതേ സമയം, ആർട്ടിഫിഷ്യൽ ഇൻറലിജൻസും ഒാ​േട്ടാമേഷനുമെല്ലാം തൊഴിൽ നഷ്​ടമുണ്ടാക്കുമെന്ന ആശങ്കകളും ​സജീവമാണ്​.

Tags:    
News Summary - 20% of Indian enterprises use artificial intelligence-Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.