എം.​െഎ6മായി ഷവോമി

മുംബൈ: ഷവോമിയുടെ ഏറ്റവും പുതിയ മോഡൽ എം.െഎ 6 ഏപ്രിൽ 19ന് വിപണിയിലെത്തും. കമ്പനിയുടെ സി.ഇ.ഒയാണ് ഇക്കാര്യം ഒൗദ്യോഗികമായി അറിയിച്ചത്. ബീജിങിൽ നടക്കുന്ന ചടങ്ങിലായിരിക്കും ഫോണിെൻറ ഒൗദ്യോഗികമായ ലോഞ്ചിങ്.

രണ്ട് വേരിയൻറുകളിലാണ് ഷവോമിയുടെ എം.െഎ 6 പുറത്തിറങ്ങുക. നാല് ജി.ബി റാമും 64 ജി.ബി സ്റ്റോറേജുമുള്ള മോഡലിന് 20,500 രൂപയാണ് വില. ഇൗ മോഡലിെൻറ 128 ജി.ബി സ്റ്റോറേജുള്ള ഫോണിന് 24,300 രൂപയും നൽകണം. ഇതിനൊപ്പം 6 പ്ലസെന്ന മോഡലും ഷവോമി വിപണിയിലെത്തിക്കുന്നുണ്ട്. 6 ജി.ബി റാം 64 ജി.ബി റോം, 6 ജി.ബി റാം 128 ജി.ബി റോം, 6 ജി.ബി റാം 256 ജി.ബി റോം എന്നിങ്ങനെ മൂന്ന് വേരിയൻറുകളിൽ എം.െഎ 6 പ്ലസ് ലഭ്യമാവും. ഫോണുകൾക്ക് യഥാക്രമം 25,000, 28,990, 34,600 എന്നിങ്ങനെയാണ്  വില.

5.1 ഇഞ്ച് ഡിസ്പ്ലേയായിരിക്കും എം.െഎ 6ന് ഉണ്ടാവുക. 7.1.1  ആൻഡ്രോയിഡ് ന്യൂഗട്ടായിരിക്കും ഒാപ്പറേറ്റിങ് സിസ്റ്റം. 4 കെ വിഡിയോകൾ വരെ റെക്കോർഡ് ചെയ്യാനുള്ള സംവിധാനമുണ്ടാകും. 12 മെഗാപിക്സലിെൻറ പിൻ കാമറയും 8 മെഗാപിക്സലിെൻറ മുൻ കാമറയുമാണ് ഫോണിന്.  എം.െഎ 6 പ്ലസിന് 2 കെ ഒ.എൽ.ഇ.ഡി ഡിസ്പ്ലേയുമാണ് ഉണ്ടാവുക.   മറ്റ് സവിശേഷതകൾ പുറത്ത് വന്നിട്ടില്ല.

Tags:    
News Summary - Xiaomi Mi 6 Price Leaked, Launch Date Officially Announced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.