ആറ്​ ജി.ബി റാമുമായി നോക്കിയയു​ടെ ആൻഡ്രോയിഡ്​ ​ഫോൺ

മുംബൈ: നോക്കിയ 6​െൻറ ഫീച്ചറുകൾ പുറത്ത്​ വന്നതിന്​ പിന്നാലെ കമ്പനിയുടെ മറ്റൊരു ആൻഡ്രോയിഡ്​ ഫോണായ 8​െൻറ സവിശേഷതകളും ടെക്​ വെബ്​സൈറ്റുകൾ പുറത്ത്​ വിട്ടു. നോക്കിയയുടെ ഫ്ലാഗ്​ഷിപ്​ കാമറ ഫോണാണ്​ നോക്കിയ 8

ക്വാൽകം സ്​നാപ്​ഡ്രാഗൺ പ്രൊസസറാണ്​ ഫോണിന്​ കരുത്ത്​ പകരുന്നത്​. 6 ജി.ബി ​റാമും 64 ജി.ബി റോമും ഫോണിനുണ്ടാവും. സ്​റ്റോറേജ്​ എസ്​.ഡി കാർഡ്​ ഉപയോഗിച്ച്​ 128 ജി.ബി വർധിപ്പിക്കാം. കാമറയാണ്​ നോക്കിയ 8​െൻറ മുഖ്യ സവിശേഷത.

Full View

24 മെഗാപിക്​സലി​െൻറ പിൻകാമറയും 12 മെഗാപിക്​സലി​െൻറ മുൻ കാമറയുമാണ്​ ഫോണിനായി നോക്കിയ  നൽകിയിരിക്കുന്നത്​. നോക്കിയ 8​െൻറ  4 ജി.ബി റാമോട്​ കൂടിയ മറ്റൊരു വേരിയൻറും കമ്പനി പുറത്തിറക്കുന്നുണ്ട്​.

നോക്കിയയുടെ ആൻഡ്രോയിഡ്​ ഫോൺ –6 കമ്പനി പുറത്തിറക്കിയിരുന്നു. മികച്ച പ്രതികരണമാണ്​ ഫോണിന്​ വിപണിയിൽ നിന്ന്​ ലഭിക്കുന്നത്​. ഫോണി​െൻറ ബുക്കിങ്​​​ ഇപ്പോൾ തന്നെ 250,000 കടന്നു കഴിഞ്ഞു.

Tags:    
News Summary - Nokia 8 Leaked Specifications Suggest a Flagship Nokia Smartphone Is Coming

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.