കാത്തിരിപ്പിന്​ വിരാമമാവുന്നു; നോക്കിയയുടെ ഫോണുകൾ ഫെബ്രുവരി 26ന്​

ബാഴ്സലോണ:​ നോക്കിയയുടെ തിരിച്ച്​ വരവാണ്​ ടെക്​ലോകത്തെ ഇപ്പോഴത്തെ പ്രധാന ചർച്ച വിഷയം. നോക്കിയ 6 എന്ന ഫോണിലൂടെ വരവറിയിച്ച ​നോക്കിയ വൈകാതെ തന്നെ മറ്റ്​ രണ്ട്​ ഫോണുകളും കൂടി പുറത്തിറക്കുമെന്നാണ്​ റിപ്പോർട്ടുകൾ. ഫെബ്രുവരി 26ന്​ ബാഴ്സലോണയിൽ നടക്കുന്ന മൊബൈൽ വേൾഡ്​ കോൺഗ്രസിലാവും പുതിയ ഫോണുകൾ പുറത്തിറക്കുക. നോക്കിയ 3,5 എന്നീ ഫോണുകളാവും കമ്പനി പുറത്തിറക്കുകയെന്നാണ്​ റിപ്പോർട്ടുകൾ. ഇതിനൊടപ്പം തന്നെ പഴയ പുലിയായ 3310വിനെ വീണ്ടും വിപണിയിലെത്തിക്കാനും കമ്പനിക്ക്​ പദ്ധതിയുണ്ട്​.

ബജറ്റ്​ ​സ്മാർട്ട്​ ഫോൺ നിരയിൽ കണുവെച്ചാണ്​ നോക്കിയ 3,5 എന്നീ രണ്ട്​ മോഡലുകളെ അവതരിപ്പിക്കുന്നത്​. 5.2 ഇഞ്ച്​ ഡിസ്പ്ലേയാവും നോക്കിയ 3ക്ക്​ ഉണ്ടാവുക. ആൻഡ്രോയിഡ്​ ന്യൂഗട്ടിലാവും പ്രവർത്തനം. 1.4 ജിഗാഹെഡ്​സി​െൻറ സ്​നാപ്പ്ഡ്രാഗൺ പ്രൊസസറാവും ഫോണിന്​ കരുത്ത്​ പകരുക. രണ്ട്​ ജി.ബി റാം 32 ജി.ബി റോം എന്നിവയാണ് സ്​റ്റോറേജ്​ സവിശേഷതകൾ. 13 മെഗാപിക്സലിെൻറ പിൻ കാമറയും 5 മെഗാപിക്സലി​െൻറ മുൻ കാമറയുമാണ്​ ഫോണിനുണ്ടാവുക.

സമാനമായ ഫീച്ചറുകൾ തന്നെയാവും നോക്കിയ 5ക്കും ഉണ്ടാവുക എന്നാണ്​ റിപ്പോർട്ടുകൾ. എന്നാൽ കാമറയിലുൾപ്പടെയുള്ള കാര്യങ്ങളിൽ ചില മാറ്റങ്ങളും പ്രതീക്ഷിക്കുന്നു. 10,000ത്തിനു 15,000ത്തിനും ഇടയിലാവും ഇരു ഫോണുകളുടെയും വിലയെന്നാവും സൂചന.  4000 രൂപയായിരിക്കും 3310വി​െൻറ വില.

Tags:    
News Summary - Nokia 3 Android Phone's Specifications Leaked: 5.2-Inch Display, Snapdragon 425 SoC, and More

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.