നോക്കിയയുടെ പി വണ്ണിനായി മൊബൈൽ വേൾഡ്​ കോൺഗ്രസ്​ കാത്തിരിക്കുന്നു

ബാഴ്​സലോണ: മുൻ വർഷങ്ങളിൽ നിന്ന്​ ഇൗ വർഷത്തെ മൊബൈൽ വേൾഡ്​ കോൺഗ്രസി​നെ വ്യത്യസ്​തമാക്കുന്നത്​ നോക്കിയയുടെ രണ്ടാം വരവാണ്​. നോക്കിയ 6 എല്ലാം റെക്കോഡുകളും തകർത്ത്​ ചരിത്രമെഴുതിയതിന്​ പിന്നാലെ അതിലും മികച്ച ഫ്ലാഗ്​ഷിപ്പ്​ ഫോൺ ഇൗ വർഷമവസാനം ബാഴ്​സലോണയിൽ നടക്കുന്ന മൊബൈൽ വേൾഡ്​ കോൺഗ്രസിൽ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് കമ്പനി. നോക്കിയ പി വൺ എന്ന ഫോണായിരിക്കും കമ്പനി അവതരിപ്പികുക.

ആൻഡ്രോയിഡ്​ 7 ഒാപ്പറേറ്റിങ്​ സിസ്​റ്റത്തിലായിരിക്കും ഫോൺ. 6 ജി.ബി റാമുള്ള ഫോണിന്​​ 128 ജി.ബി, 256 ജി.ബി മെമ്മറി ഒാപ്​ഷനുകളാവും ഉണ്ടാവുക. എകദേശം 50,000 രൂപയായിരിക്കും ഫോണി​െൻറ വിലയെന്നും റിപ്പോർട്ടുകളുണ്ട്​. 5.3 ഇഞ്ച്​ ഗോറില്ല ഗ്ലാസ്​ ഡിസ്​പ്ലേ, സ്​നാപ്പ്​ഡ്രാഗൺ പ്രൊസസർ, 22.3 മെഗാപിക്​സൽ കാമറ, 3500mAh ബാറ്ററി എന്നിവയാണ്​ മറ്റ്​ സവിശേഷതകൾ.

ടെക്​ പ്രേമികൾ എറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സാംസങ്ങ്​ ഗാലക്​സി എസ്​8, എൽ.ജി ജി6 എന്നീ ഫോണുകളുടെ ലോഞ്ചിങ്ങും മൊബൈൽ വേൾഡ്​ കോൺഗ്രസിലുണ്ടാവുമെന്നാണ്​ സൂചന.

Tags:    
News Summary - mobile world congress barcilona

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.