ഗാലക്സി നോട്ട് 7: 20,000 കോടിയുടെ നഷ്ടമെന്ന് സാംസങ് 

സോള്‍: നോട്ട് 7 സ്മാര്‍ട്ഫോണ്‍ സൃഷ്ടിച്ച പ്രതിസന്ധിമൂലം അടുത്ത രണ്ട് പാദങ്ങളില്‍ 20,000 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടാകുമെന്ന് സാംസങ്ങിന്‍െറ കണക്കുകൂട്ടല്‍. 
മൂന്നാം പാദത്തില്‍ കമ്പനിയുടെ പ്രവര്‍ത്തന ലാഭത്തില്‍ 15,000 കോടി രൂപയോളം നഷ്ടമുണ്ടാകുമെന്ന് പ്രഖ്യാപിച്ചതിനുപിന്നാലെയാണ് ഈ വിലയിരുത്തല്‍. 
എന്നാല്‍, മറ്റ് പ്രമുഖ മോഡലുകളുടെ അധിക വില്‍പനയിലൂടെ നഷ്ടം കുറക്കാമെന്ന പ്രതീക്ഷയിലാണ് കമ്പനി. നോട്ട് 7 ഫോണിന് തീപിടിക്കുന്നതായി വ്യാപകമായി പരാതി ഉയര്‍ന്നതിനത്തെുടര്‍ന്നാണ് തിരിച്ചുവിളിക്കാന്‍ സാംസങ് തീരുമാനിച്ചത്. ഈ ഫോണിന്‍െറ വില്‍പന പൂര്‍ണമായി അവസാനിപ്പിക്കുകയാണെന്ന് ഈയാഴ്ച ആദ്യമാണ് കമ്പനി പ്രഖ്യാപിച്ചത്.  
Tags:    
News Summary - http://docs.madhyamam.com/node/add/article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.