സാദാ ഫോണുകള്‍ മരിച്ചിട്ടില്ളെന്ന് ഓര്‍മിപ്പിക്കുകയാണ് മൈക്രോസോഫ്റ്റ്. നോക്കിയ എന്ന പേരിന്‍െറ വില്‍പനമൂല്യം അവസാനമായി നോക്കിയ 216 ഡ്യുവല്‍സിം ആണ് ഓര്‍മപ്പെടുത്തലിന് ഇറക്കിയത്. 2,495 രൂപയാണ് വില. ഒക്ടോബര്‍ 24 മുതല്‍ കടകളില്‍ കിട്ടും. തയ്വാന്‍ കമ്പനി ഫോക്സ്കോണിന്‍െറ ഉപവിഭാഗമായ എഫ്ഐഎച്ച് മൊബൈലിന്  നോക്കിയ ഫീച്ചര്‍ ഫോണ്‍ കൈമാറുന്നതായി ഈവര്‍ഷം ആദ്യം മൈക്രോസോഫ്റ്റ്  പ്രഖ്യാപിച്ചിരുന്നു. വിയറ്റ്നാം തലസ്ഥാനമായ ഹാനോയിയിലെ മൈക്രോസോഫ്റ്റിന്‍െറ ഫാക്ടറിയടക്കം 350 ദശലക്ഷം ഡോളറിനാണ് കൈമാറുന്നത്. എഫ്ഐഎച്ച് മൊബൈലിന് ബന്ധമുള്ള ഫിന്‍ലന്‍ഡില്‍ പുതുതായി രൂപവത്കരിച്ച എച്ച്എംഡി ഗ്ളോബല്‍ നോക്കിയ ബ്രാന്‍ഡില്‍ ടാബ്ലറ്റും ഫോണുമിറക്കുന്നതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ഇതിനിടെയാണ് നോക്കിയ 216 ഡ്യൂവല്‍ സിം എത്തുന്നത്. കൈമാറ്റ കരാര്‍ ഈവര്‍ഷത്തിന്‍െറ രണ്ടാംപാദത്തില്‍ പൂര്‍ത്തിയാവുന്നതിനാല്‍ ഇത് മൈക്രോസോഫ്റ്റിന്‍െറ അവസാന ഫീച്ചര്‍ ഫോണ്‍ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ലൂമിയ ബ്രാന്‍ഡ് ഇപ്പോഴും മൈക്രോസോഫ്റ്റിന്‍െറ കൈകളിലാണ്. ഈവര്‍ഷം അവസാനത്തോടെ വിന്‍ഡോസ് ഒ.എസിലുള്ള ലൂമിയ സ്മാര്‍ട്ട്ഫോണുകള്‍ ഇറക്കുന്നത് മൈക്രോസോഫ്റ്റ് അവസാനിപ്പിക്കുമെന്നാണ് സൂചനകള്‍. വിന്‍ഡോസ് 10 മൊബൈല്‍ ഒ.എസ് ഇറക്കുന്നത് തുടരും. ലൂമിയ 650, ലൂമിയ 950, ലൂമിയ 950 എക്സ് എല്‍ എന്നിവക്കുള്ള പിന്തുണ നിലവില്‍ തുടരുന്നുണ്ട്. അടുത്തവര്‍ഷം സര്‍ഫസ് ബ്രാന്‍ഡില്‍ സ്മാര്‍ട്ട്ഫോണുകള്‍ ഇറക്കാന്‍ മൈക്രോസോഫ്റ്റ് പദ്ധതിയിടുന്നതായും റിപ്പോര്‍ട്ടുണ്ട്. നോക്കിയയും ലൂമിയയും കൈയിലുണ്ടായിരുന്നിട്ടും വിപണിയില്‍ പ്രതീക്ഷിച്ച വിജയം നേടാന്‍ കഴിയാത്തതാണ് മൈക്രോസോഫ്റ്റിനെ പിന്നോട്ടുവലിക്കുന്നത്. 1865ല്‍ ഫിന്‍ലന്‍ഡില്‍ സ്ഥാപിതമായ നോക്കിയയെ 2014ലാണ് മൈക്രോസോഫ്റ്റ് ഏറ്റെടുത്തത്. കഴിഞ്ഞ ഡിസംബറില്‍ പുറത്തിറക്കിയ നോക്കിയ 230 ഡ്യൂവല്‍ സിം ആണ് മൈക്രോസോഫ്റ്റിന്‍െറ തൊട്ടുമുമ്പത്തെ ഫീച്ചര്‍ ഫോണ്‍.

240x320 പിക്സല്‍ റസലൂഷനുള്ള 2.4 ഇഞ്ച് ക്യുവിജിഎ ഡിസ്പ്ളേ, നോക്കിയ സീരീസ് 30+ ഓപറേറ്റിങ് സിസ്റ്റം, 16 എം.ബി ഇന്‍േറണല്‍ സ്റ്റോറേജ്, 32 ജി.ബി വരെ മെമ്മറി കാര്‍ഡ് പിന്തുണ, മുന്നിലും പിന്നിലും എല്‍ഇഡി ഫ്ളാഷുള്ള 0.3 മെഗാപിക്സല്‍ വിജിഎ കാമറ, മൈക്രോ യുഎസ്ബി, 3.5 എംഎം ഓഡിയോ ജാക്, ബ്ളൂടൂത്ത് 3.0, 18 മണിക്കൂര്‍ നില്‍ക്കുന്ന 1020 എംഎഎച്ച് ബാറ്ററി, 2000 കോണ്ടാക്ടുകള്‍ ശേഖരിക്കാന്‍ സൗകര്യം, എംപി ത്രീ വീഡിയോ പ്ളെയര്‍, എഫ് എം റേഡിയോ,  83 ഗ്രാം ഭാരം, കറുപ്പ്, ഗ്രേ, നീല നിറങ്ങള്‍ എന്നിവയാണ് നോക്കിയ 216 ഡ്യുവല്‍സിം വിശേഷങ്ങള്‍. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.