വിലകുറഞ്ഞ ഐഫോണ്‍  21ന് എത്തും, 5എസിന്‍െറ വിലയും കുറയും

വിലകുറഞ്ഞ ഐഫോണെന്ന അവകാശവുമായി നാലിഞ്ചുള്ള ഐഫോണ്‍ 5 എസ്ഇ മാര്‍ച്ച് 21ന് എത്തുമെന്നാണ് ആപ്പിളിന്‍െറ ഒൗദ്യോഗിക അറിയിപ്പ്.  27,500നും 34,500 നും ഇടയില്‍ വിലയാകുമെന്നാണ് സൂചന.  9.7 ഇഞ്ച് ഐപാഡ് എയര്‍ 3, പുതിയ ആപ്പിള്‍ വാച്ച് എന്നിവ ഐഫോണ്‍ 5 എസ്ഇക്കൊപ്പം പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്പെഷല്‍ എഡിഷന്‍ എന്നതിന്‍െറ ചുരുക്കെഴുത്താണ് എസ്.ഇ. ത്രീഡി ടച്ച് സംവിധാനമൊഴികെ ഐഫോണ്‍ 6 എസിലെ സിവശേഷതകളെല്ലാം എസ്.ഇയില്‍ ഇണക്കിച്ചേര്‍ക്കുമെന്നാണ് പറയുന്നത്. അഞ്ചര ഇഞ്ചിന്‍െറ വലിപ്പവുമായി എത്തിയ ഐഫോണ്‍ 6എസ്, ഐഫോണ്‍ 6 എസ് പ്ളസ് എന്നിവയേക്കാള്‍ നാലിഞ്ചുള്ള 2013ല്‍ ഇറങ്ങിയ ഐഫോണ്‍ 5 എസാണ് പലരുടെയും പ്രിയ ഫോണ്‍. ഐഫോണ്‍ ഉപയോഗിക്കുന്നവരില്‍ 19 ശതമാനത്തിന്‍െറയും കൈകളിലുള്ളത് ഐഫോണ്‍ 5എസാണെന്നാണ് കണക്കുകള്‍. നാലിഞ്ച് വലിപ്പമൊഴികെ ഐഫോണ്‍ 6എസിന്‍െറ രൂപമാണ് എസ്.ഇക്കുമെന്നാണ് അഭ്യൂഹങ്ങള്‍. 6എസില്‍ കണ്ടപോലെ അരികുകള്‍ വളഞ്ഞതായിരിക്കും. എന്നാല്‍ പവര്‍ ബട്ടണ്‍ മുകളിലായിരിക്കും. 
നവീകരിച്ച എട്ട് മെഗാപിക്സല്‍ പിന്‍കാമറ, 1.2 മെഗാപിക്സല്‍ മുന്‍കാമറ, വീഡിയോ റെക്കോര്‍ഡിങ്ങിന് ഓട്ടോഫോക്കസ്, വലിയ പനോരമ, ബാരോമീറ്റര്‍, ആപ്പിള്‍ പേയിലൂടെ അതിവേഗ പണമിടപാടിന് നിയര്‍ ഫീല്‍ഡ് കമ്യൂണിക്കേഷന്‍(എന്‍.എഫ്.സി), ബ്ളൂടൂത്ത് 4.2,  എ9 പ്രോസസര്‍, എം9 മോഷന്‍ സഹ പ്രോസസര്‍, ഫോര്‍ജി എല്‍ടിഇ, വൈ ഫൈ, ലൈവ് ഫോട്ടോസ്, 5എസിന്‍െറ 1,570 എംഎഎച്ചിന് പകരം 1642 എം.എ.എച്ച് ബാറ്ററി, രണ്ട് ജി.ബി റാം, 16, 32, 64 ജി.ബി മോഡലുകള്‍ എന്നിവയാണ് പറയുന്ന സവിശേഷതകള്‍. സില്‍വര്‍, സ്പേസ് ഗ്രേ, ഗോള്‍ഡ്, റോസ് ഗോള്‍ഡ് നിറങ്ങളിലാണത്തെുക. 

ഐഫോണ്‍ 5 എസിന്‍െറ വില കുറയും
പുതിയ ഫോണ്‍ ഇറങ്ങുന്ന സാഹചര്യത്തില്‍ ഇപ്പോള്‍ 21,499 രൂപ വിലയുള്ള 16 ജി.ബി ഐഫോണ്‍ 5എസിന്‍െറ വില 13,000 രൂപയോളമാകും. ഫ്ളിപ്കാര്‍ട്ടില്‍ 5 എസ് 16 ജി.ബിക്ക്  21,948 രൂപയും ആമസോണ്‍ ഇന്ത്യയിലും സ്നാപ്ഡീലിലും 21,499 രൂപയും ഇന്‍ഫിബീമില്‍ 21,899 രൂപയുമാണ് വില. 2013 ല്‍ ഇറങ്ങിയപ്പോള്‍ 16 ജി.ബി മോഡലിന് 53, 500 രൂപയായിരുന്നു വില. കഴിഞ്ഞവര്‍ഷം സെപ്റ്റംബറില്‍ 35,000 രൂപയും തുടര്‍ന്ന് ഡിസംബറില്‍ 21,499 രൂപയുമാക്കുകയായിരുന്നു. 


 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.