എന്തുചെയ്യാന്‍, ഐഫോണ്‍ സെവന്‍ ഏഴിനെത്തും

സെപ്റ്റംബര്‍ ഏഴിന് പ്രാദേശികസമയം രാവിലെ പത്തിന് സാന്‍ഫ്രാന്‍സിസ്കോയില്‍ നടക്കുന്ന ചടങ്ങില്‍ പുതിയ ആപ്പിള്‍ ഐഫോണ്‍ അവതരിപ്പിക്കും. രണ്ടാംതലമുറ ആപ്പിള്‍ വാച്ചും ഐഒഎസിന്‍െറ പുതിയപതിപ്പും ഒപ്പമത്തെും. സെപ്റ്റംബര്‍ ഒമ്പതിന് ഐഫോണ്‍ സെവന്‍െറ ബുക്കിങ്് തുടങ്ങുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 
സെപ്റ്റംബര്‍ 16 ന് കടകളിലും എത്തും. ഐഫോണ്‍ 7, ഐഫോണ്‍ 7 പ്ളസ് എന്നീ മോഡലുകളാണ് അവതരിപ്പിക്കുക. സാധാരണ ഐഫോണ്‍ ഫോണുകള്‍ അവതരിപ്പിക്കുന്നത് സെപ്റ്റംബറിലെ വെള്ളിയാഴ്ചകളിലായിരുന്നു. ഇത്തവണ അത് ബുധനാഴ്ചയാണ്. 

പറഞ്ഞുകേട്ട വിശേഷങ്ങള്‍
ബാറ്ററി ശേഷി, കാമറ, പ്രോസസര്‍ എന്നിവ മെച്ചപ്പെടുത്താന്‍ സാധ്യതയുണ്ടെന്നാണ് ടെക് സൈറ്റ് ബ്ളൂംബര്‍ഗ് പറയുന്നത്.  16nm ആപ്പിള്‍ എ10 പ്രോസസര്‍, രണ്ട് ജി.ബി/ മൂന്ന് ജി.ബി എല്‍പിഡിഡിആര്‍4 റാം, ഐഫോണ്‍ 7 പ്ളസില്‍ ഇരട്ട കാമറകള്‍ എന്നിവയാണ് പറയുന്ന വിശേഷങ്ങള്‍. ഐഫോണ്‍ 7 പ്ളസില്‍ ടു കെ ഡിസ്പ്ളേ ഉള്‍ക്കൊള്ളിക്കുമെന്നും പറയുന്നു. അടിയിലെ ഹെഡ്ഫോണ്‍ ജാക് മാറ്റി രണ്ടാമത്തെ സ്പീക്കര്‍ നല്‍കുമെന്നും ഹെഡ്ഫോണ്‍ സംവിധാനം ലെറ്റ്നിങ് പോര്‍ട്ടില്‍ തന്നെ ഉള്‍ക്കൊള്ളിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇപ്പോള്‍ ഈ പോര്‍ട്ട് ചാര്‍ജിങ്ങിനും ഡാറ്റ കൈമാറ്റത്തിനും മാത്രമാണ് ഉപയോഗിക്കുന്നത്. എന്തായാലും 2016ല്‍ ഐഫോണ്‍ വില്‍പനയില്‍ വിജയമായില്ല. അത് ഉടമകളെ ഏറെ ആശങ്കയിലാക്കിയിട്ടുണ്ട്. പുതിയ പതിപ്പിലൂടെ വിപണി പിടിക്കാമെന്നാണ് കണക്കുകൂട്ടല്‍. 2010ല്‍ സ്റ്റീവ് ജോബ്സ് എഫോണ്‍ 4 അവതരിപ്പിച്ചപ്പോള്‍ മികച്ച ഹൈ റെസലുഷന്‍ ഡിസ്പ്ളേ എന്നതായിരുന്നു തുരുപ്പുചീട്ട്. കാലങ്ങള്‍ റെറ്റിന ഡിസ്പ്ളേയിലൂടെ സ്ക്രീന്‍ മികവ് തുടര്‍ന്നെങ്കിലും അടുത്തിടെയായി മറ്റ് കമ്പനികള്‍ റെറ്റിന ഡിസ്പ്ളേയെ മറികടക്കുന്ന അള്‍ട്രാ എച്ച്.ഡി ടു കെ ഡിസ്പ്ളേയുമായി വന്നു. 2015ല്‍ ഐഫോണ്‍ 6എസിലും 6 എസ് പ്ളസിലും ഡിസ്പ്ളേ മികവ് കൂട്ടിയെങ്കിലും മറ്റ് ഫോണുകള്‍ അപ്പോഴേക്കും ടു കെ അള്‍ട്രാ ഹൈ ഡെഫനിഷന്‍ ഡിസ്പ്ളേയിലേക്ക് കാലെടുത്തുകുത്തിയിരുന്നു. അഞ്ചര ഇഞ്ച് ഐഫോണില്‍ 1080 പി ഫുള്‍ എച്ച്.ഡി ഡിസ്പ്ളേയും 4.7 ഇഞ്ച് ഐഫോണില്‍ 720 പി എച്ച്.ഡി ഡിസ്പ്ളേയുമാണ്. 

വിസ്മയം വരാനിരിക്കുന്നു
ഐഫോണ്‍ 6എസ്, ഐഫോണ്‍ 6 എസ് പ്ളസ് എന്നിവയില്‍ നിന്ന് ഇത്തവണത്തെ ഐഫോണ്‍ 7ന് ഏറെ പുതുമകള്‍ ഉണ്ടാവില്ളെന്നാണ് സൂചനകള്‍. അതേസമയം, 2017ല്‍ ഐഫോണ്‍ അടിമുടി ഉടച്ചുവാര്‍ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്ക്രീനില്‍ എവിടെ തൊട്ടാലും ഉടമയുടെ വിരലടയാളം തിരിച്ചറിയുന്ന സാങ്കേതികവിദ്യ 2017ല്‍ പുറത്തിറങ്ങുന്ന ഐഫോണുകളില്‍ ഉണ്ടാകുമെന്ന് അഭ്യൂഹങ്ങളുണ്ട്. വിരലടയാളം തിരിച്ചറിയാന്‍ പ്രത്യേകം ബട്ടന് പകരം സ്ക്രീന്‍ തന്നെ മതി. ഉടമ സ്ക്രീനില്‍ തൊടുമ്പോള്‍ ചെറിയ വൈബ്രേഷനോടെ ഫോണ്‍ പ്രവര്‍ത്തനസജ്ജമാകുന്നു.
നിലവില്‍ ഐഫോണ്‍ തുറക്കാനും ആപ്ളിക്കേഷനുകളിലെ വിവരങ്ങള്‍ ചോരാതിരിക്കാനുമാണ് വിരലടയാളം തിരിച്ചറിയാനുള്ള ബട്ടണ്‍ ഉപയോഗിക്കുന്നത്. നിലവിലെ അലൂമിനിയം ശരീരത്തിന് പകരം പകരം പൂര്‍ണ്ണമായും ഗ്ളാസില്‍ നിര്‍മിച്ച ഐഫോണായിരിക്കും അടുത്തവര്‍ഷമിറങ്ങുക. കൂടാതെ ഓര്‍ഗാനിക് ലൈറ്റ് എമിറ്റിങ് ഡയോഡ് (ഒഎല്‍ഇഡി) ഉപയോഗിക്കുന്ന വളഞ്ഞ സ്ക്രീനുള്ള ഐഫോണും പദ്ധതിയിലുണ്ടെന്നാണ് അഭ്യൂഹങ്ങള്‍. 

ഐഫോണ്‍ 7 വിശേഷങ്ങള്‍:

4.7inch display, 1334 x 750 resolution
Apple A10 processor
2GB of LPDDR4 RAM
1,960 mAh battery
12megapixel f1.9 rear camera
Improved water and dust resistance

ഐഫോണ്‍ 7 പ്ളസ് വിശേഷങ്ങള്‍:

5.5inch display, 1080p resolution
3GB of LPDDR4 RAM
2,910 mAh battery
Dual 12megapixel f1.9 rear cameras
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.