മൈക്രോമാക്സിന്‍െറ ഉപവിഭാഗമായ യു ടെലിവെഞ്ച്വേഴ്സ് രണ്ട് സ്മാര്‍ട്ട്ഫോണുകളുമായാണ് വിപണി പിടിക്കാനത്തെുന്നത്. 6,499 രൂപയുടെ യു യൂണിക് പ്ളസ്, 12,999 രൂപയുടെ യുറേക്ക എസ് എന്നിവയാണ് കമ്പനിയുടെ ഒൗദ്യോഗിക വെബ്സൈറ്റില്‍ പ്രത്യക്ഷപ്പെട്ടത്. നേരത്തെ ഇറങ്ങിയ യു യുണിക്, യു യുറേക്ക എന്നിവയുടെ പിന്‍ഗാമികളാണിത്. വിപണിയില്‍ ഏറെ വിജയംകൊയ്ത മോട്ടോ ജി, മോട്ടോ ഇ എന്നിവയെ നേരിട്ട് എതിര്‍ക്കുകയാണ് ലക്ഷ്യം. 

യു യൂണിക് പ്ളസ്
720x1280 പിക്സല്‍ റസലുഷനുള്ള 4.7 ഇഞ്ച് എച്ച്.ഡി ഡിസ്പ്ളേ, സംരക്ഷണത്തിന് കോര്‍ണിങ് ഗൊറില്ല ഗ്ളാസ് 3, 1.2 ജിഗാഹെര്‍ട്സ് നാലുകോര്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 410 പ്രോസസര്‍, ആന്‍ഡ്രോയിഡ് 5.1 ലോലിപോപ് ഒ.എസ്, രണ്ട് ജി.ബി റാം, വര്‍ധിപ്പിക്കാവുന്ന 32 ജി.ബി ഇന്‍േറണി സ്റ്റോറേജ്, എല്‍ഇഡി ഫ്ളാഷുള്ള എട്ട് മെഗാപിക്സല്‍ പിന്‍കാമറ, രണ്ട് മെഗാപിക്സല്‍ മുന്‍കാമറ,  2,000 എംഎഎച്ച് ബാറ്ററി, ഫോര്‍ജി എല്‍ടിഇ, വൈ ഫൈ, ബ്ളൂടൂത്ത്, ജി.പി.എസ്, ഇരട്ട സിം (രണ്ടിലും ഫോര്‍ജി പിന്തുണ) എന്നിവയാണ് വിശേഷങ്ങള്‍. 

യുറേക്ക എസ്
ആനോഡൈസ്ഡ് അലുമിനിയം പിന്‍വശവും പ്ളാസ്റ്റിക് ശരീരവുമാണ്. 1080x1920 പിക്സല്‍ റസലുഷനുള്ള 5.2  ഇഞ്ച് ഫുള്‍ എച്ച്.ഡി ഡിസ്പ്ളേ, സംരക്ഷണത്തിന് കോര്‍ണിങ് ഗൊറില്ല ഗ്ളാസ് 3, 1.1 ജിഗാഹെര്‍ട്സ് എട്ടുകോര്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 615 പ്രോസസര്‍, ആന്‍ഡ്രോയിഡ് 5.1 ലോലിപോപ് ഒ.എസ്, മൂന്ന് ജി.ബി റാം, വര്‍ധിപ്പിക്കാവുന്ന 16 ജി.ബി ഇന്‍േറണി സ്റ്റോറേജ്, എല്‍ഇഡി ഫ്ളാഷുള്ള 13 മെഗാപിക്സല്‍ പിന്‍കാമറ, അഞ്ച് മെഗാപിക്സല്‍ മുന്‍കാമറ,  3,000 എംഎഎച്ച് ബാറ്ററി, ഫോര്‍ജി എല്‍ടിഇ, വൈ ഫൈ, ബ്ളൂടൂത്ത്, ജി.പി.എസ്, ഹൈബ്രിഡ് സിം സ്ളോട്ട് എന്നിവയാണ് വിശേഷങ്ങള്‍. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.