നിശ്ചല ചിത്രം ചലച്ചിത്രമാക്കും ‘എല്‍ജി എക്സ് ക്യാം’

120 ഡിഗ്രി വൈഡ് ആംഗിള്‍ ലെന്‍സ്, ഇരട്ട പിന്‍കാമറ, ടൈറ്റന്‍ സില്‍വര്‍ നിറം, 19,990 രൂപ. എല്‍ജി ഇന്ത്യയിലിറക്കിയ എക്സ് ക്യാം (LG X cam) എന്ന സ്മാര്‍ട്ട്ഫോണിനെ ഇങ്ങനെ ചുരുക്കാം. മാര്‍ച്ചില്‍ ആഗോള വിപണിയില്‍ ഇറങ്ങിയ ഇത് ഇപ്പോഴാണ് ഇന്ത്യയില്‍ കാലുകുത്തുന്നതെന്ന് മാത്രം. എല്‍ജി ജി 5ല്‍ കണ്ട ഇരട്ട പിന്‍കാമറകള്‍ ആണ് ഇതിലും. രണ്ട് കാമറകളും എടുക്കുന്ന ചിത്രങ്ങള്‍ ഒരുമിപ്പിച്ച് പോപ്ഒൗട്ട് പിക്ചര്‍ സംവിധാനം വഴി പിക്ചര്‍ ഇന്‍ ഇ ഫ്രെയിം  (ചിത്രത്തിനുള്ളിലെ ചിത്രം) ആക്കാന്‍ കഴിയും.

ഇരട്ട നാനോ സിം, ത്രീഡി ആര്‍ക് ഗ്ളാസ് രൂപകല്‍പന, ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ ഒ.എസ്, 1080x1920 പിക്സല്‍ റസലൂഷനുള്ള 5.2 ഇഞ്ച് ഫുള്‍ എച്ച്.ഡി ഇന്‍സെല്‍ ഡിസ്പ്ളേ, 1.14 ജിഗാഹെര്‍ട്സ് എട്ടുകോര്‍ പ്രോസസര്‍, രണ്ട് ജി.ബി റാം, മാലി ടി 720 എംപി3 ഗ്രാഫിക്സ്, 13 മെഗാപിക്സലിന്‍െറയും വൈഡ് ആംഗിള്‍ ലെന്‍സുള്ള അഞ്ച് മെഗാപിക്സലിന്‍െറയും രണ്ട് പിന്‍കാമറകള്‍, രണ്ട് ടെറാബൈറ്റ് വരെ കൂട്ടാവുന്ന 16 ജി.ബി ഇന്‍േറണല്‍ മെമ്മറി, ഫോര്‍ജി എല്‍ടിഇ, വൈ ഫൈ, ബ്ളൂടൂത്ത് 4.2, ജി.പി.എസ്, എഫ്എം റേഡിയോ, 118 ഗ്രാം ഭാരം, 2520 എംഎഎച്ച് ബാറ്ററി, 147.7x73.6x6.9 എം.എം അഴകളവുകള്‍, 3.5 എംഎം ഓഡിയോ ജാക് എന്നിവയാണ് വിശേഷങ്ങള്‍. 

pop out picture
 

സവിശേഷതകള്‍ ഒറ്റനോട്ടത്തില്‍:

5.2inch Full HD (1920 x 1080) display Incell Touch
1.14GHz OctaCore processor  with MaliT720MP3 GPU
2GB RAM, 16GB internal storage, expandable via microSD card up to 256GB
Android 6.0 Marshmallow
13 mega pixel rear camera Standard Lens / 5 mega pixel Wide Angle Lens
8 mega pixel front camera
2520 mAh battery

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.