സ്കൂള്‍ വിദ്യാര്‍ഥികളെ കൂട്ടിയിണക്കാന്‍ ‘ലൈഫ്സ്റ്റേജ്’

കൗമാരക്കാര്‍ക്കായി ‘ലൈഫ്സ്റ്റേജ്’ ആപ്പാണ് ഫേസ്ബുക്കിന്‍െറ പുതിയ ആകര്‍ഷണം. ഒരു വീഡിയോ ഡയറി എന്ന് വേണമെങ്കില്‍ പറയാം. 21 വയസും അതിന് താഴെയും പ്രായമുള്ള കൗമാരക്കാര്‍ക്കുള്ളതാണിത്. ഐഫോണില്‍ മാത്രമാണ് ലഭ്യം. പ്രസന്നമുഖം, കരഞ്ഞമുഖം, ലൈക്ക്, ഡിസ്ലൈക്ക്, നല്ല സുഹൃത്ത്, പാട്ടും നൃത്തവും എന്നിവയെല്ലാം ഈ ആപിലൂടെ കൂട്ടുകാരെ കാട്ടാം. നിങ്ങളുടെ വ്യക്തിവിവരങ്ങള്‍ അക്ഷരങ്ങള്‍ ഉപയോഗിച്ച് പൂരിപ്പിക്കുന്നതിന് പകരം വീഡിയോയിലൂടെയാണ് ഇവിടെ ജീവചരിത്രം എഴുതുന്നത്. മറ്റുള്ളവര്‍ക്ക് കാണാന്‍ കഴിയുന്ന വീഡിയോ പ്രൊഫൈലായി ഇവ മാറും.

ആര്‍ക്കും ലൈഫ് സ്റ്റേജ് എന്ന ആപ് ഡൗണ്‍ലോഡ് ചെയ്യാം. പക്ഷെ, 22 വയസിന് മുകളിലുള്ളവര്‍ക്ക് സ്വന്തം പ്രൊഫൈല്‍ കാണാന്‍ മാത്രമേ കഴിയൂ. കാരണം ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് അവരുടെ സഹപാഠികളെക്കുറിച്ച് കൂടുതല്‍ അറിയാനുള്ള സംവിധാനമാണിത്. ഇതില്‍ സൈന്‍അപ് ചെയ്യാന്‍ ഫേസ്ബുക്ക് അക്കൗണ്ട് ആവശ്യമില്ല. നിങ്ങള്‍ പഠിക്കുന്ന സ്കൂള്‍ ആദ്യം തെരഞ്ഞെടുത്താല്‍ മതി. പിന്നെ വ്യക്തിഗതചോദ്യങ്ങള്‍ക്ക് വീഡിയോ റെക്കോര്‍ഡ് ചെയ്ത് മറുപടി നല്‍കണം. സ്കൂളില്‍ പഠിക്കുന്ന മറ്റ് വിദ്യാര്‍ഥികള്‍ക്ക് ഇത് കാണാന്‍ കഴിയും. നിങ്ങളുടെ അതേ സ്കൂളില്‍ നിന്ന് കുറഞ്ഞത് 20 വിദ്യാര്‍ഥികള്‍ എങ്കിലും രജിസ്റ്റര്‍ ചെയ്താലേ മറ്റുള്ളവരുടെ പ്രൊഫൈല്‍ കാണാന്‍ കഴിയൂ. ഫേസ്ബുക്കിലെ പ്രോഡക്ട് മാനേജരായ 19 വയസുകാരന്‍ മൈക്കല്‍ സേമാനാണ് ഈ ആപിന്‍െറ സ്രഷ്ടാവ്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.