രണ്ട് ഫോണുമായി ചുവടുറപ്പിക്കാന്‍ ജിയോണി

ഇന്ത്യന്‍ വിപണിയില്‍ ഏറെക്കാലം മുമ്പെ കേട്ടു തുടങ്ങിയ പേരാണ് ജിയോണിയുടേത് എങ്കിലും ആളുകളെ കൈയിലെടുക്കാന്‍ കഴിഞ്ഞിട്ടില്ല. ചൈനക്കാരായ ഷിയോമിയും ഒപ്പോയും മറ്റും വിപണിയില്‍ മുന്നേറിയിട്ടും ജിയോണി ഇന്നും ഇഴഞ്ഞുനീങ്ങുകയാണ്. കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ ‘എഫ് 103’ എന്ന ഫോര്‍ജി സ്മാര്‍ട്ട്ഫോണ്‍ വിശാഖപട്ടണത്തെ ഫോക്സ്കോണില്‍ നിര്‍മിച്ചാണ് മേക്ക് ഇന്‍ ഇന്ത്യയില്‍ ജിയോണി പങ്കാളിയായത്. എങ്കിലും സ്മാര്‍ട്ട്ഫോണുകള്‍ ഇന്ത്യയില്‍ ഏറെ ഇറക്കുന്നുമുണ്ട്. ഈയിടെ രണ്ട് സ്മാര്‍ട്ട്ഫോണുകളാണ് ഇവിടെ അവതരിപ്പിച്ചത്. 5,349 രൂപയുടെ ജിയോണി പി5 മിനി, 8,499 രൂപയുടെ ജിയോണി പയനീയര്‍ പി5 എല്‍ (2016)’ എന്നിവയാണവ. ഇവ എന്തെങ്കിലും ചലനമുണ്ടാക്കുമോ എന്ന് കണ്ടറിയണം. 


ജിയോണി പി5 മിനിയില്‍ 480x854 പിക്സല്‍ റസലൂഷനുള്ള നാലര ഇഞ്ച് ഐപിഎസ് ഡിസ്പ്ളേ, ആന്‍ഡ്രോയിഡ് 5.1 ലോലിപോപ് അടിസ്ഥാനമായ അമിഗോ 3.1 ഒ.എസ്, ഒരു ജി.ബി റാം, 1.3 ജിഗാഹെര്‍ട്സ് നാലുകോര്‍ പ്രോസസര്‍, 128 ജി.ബി ആക്കാവുന്ന എട്ട് ജി.ബി ഇന്‍േറണല്‍ മെമ്മറി, എല്‍ഇഡി ഫ്ളാഷുള്ള അഞ്ച് മെഗാപിക്സല്‍ പിന്‍കാമറ, രണ്ട് മെഗാപിക്സല്‍ മുന്‍കാമറ, ഇരട്ട സിം, ത്രീജി, ബ്ളൂടൂത്ത് 4.0, വൈ ഫൈ, ജി.പി.എസ്, ത്രീജിയില്‍ ഒമ്പത് മണിക്കൂര്‍ സംസാരസമയം നല്‍കുന്ന 1850 എംഎഎച്ച് ബാറ്ററി, 153 ഗ്രാം ഭാരം എന്നിവയാണ് വിശേഷങ്ങള്‍. ഫോര്‍ജി കണക്ടിവിറ്റിയില്ളെന്നതാണ് പോരായ്മ. 


ജിയോണി പയനീയര്‍ പി5 എല്‍ (2016) 2014ല്‍ ഇറങ്ങിയ മോഡലിന്‍െറ പരിഷ്കരിച്ച പതിപ്പാണ്. 720x1280 പിക്സല്‍ റസലൂഷനുള്ള അഞ്ച് ഇഞ്ച് എച്ച്.ഡി ഡിസ്പ്ളേ, ആന്‍ഡ്രോയിഡ് 5.1 ലോലിപോപ് അടിസ്ഥാനമായ അമിഗോ 3.1 ഒ.എസ്, ഒരു ജി.ബി റാം, 1.3 ജിഗാഹെര്‍ട്സ് നാലുകോര്‍ പ്രോസസര്‍, 128 ജി.ബി ആക്കാവുന്ന 16 ജി.ബി ഇന്‍േറണല്‍ മെമ്മറി, എല്‍ഇഡി ഫ്ളാഷുള്ള എട്ട് മെഗാപിക്സല്‍ പിന്‍കാമറ, അഞ്ച് മെഗാപിക്സല്‍ മുന്‍കാമറ, ഇരട്ട സിം, ഫോര്‍ജി എല്‍ടിഇ, വോയ്സ് ഓവര്‍ എല്‍ടിഇ, ബ്ളൂടൂത്ത് 4.0, വൈ ഫൈ, ജി.പി.എസ്, ത്രീജിയില്‍ ഒമ്പത് മണിക്കൂര്‍ സംസാരസമയം നല്‍കുന്ന 2300 എംഎഎച്ച് ബാറ്ററി, 147 ഗ്രാം ഭാരം എന്നിവയാണ് വിശേഷങ്ങള്‍. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.