ലോകത്തിലെ ഏറ്റവും തെളിച്ചമുള്ള എൽ.ഇ.ഡി ടി.വിയുമായി വു ടെക്നോളജീസ് എത്തി. യു.എസിലെ കാലിഫോർണിയ ആസ്ഥാനമായ വു ടെക്നോളജീസ് ടി.വി^മോണിട്ടർ നിർമാണരംഗത്ത് പേരെടുത്തവരാണ്. വു ക്വാണ്ടം പിക്സൽലൈറ്റ് എൽ.ഇ.ഡി ടി.വി (Vu Quantum Pixelight LED TV) ആണ് തെളിച്ചത്തിെൻറ കാര്യത്തിൽ അവകാശവാദം മുന്നോട്ടുവെക്കുന്നത്.
ക്വാണ്ടം പിക്സൽലൈറ്റ് ടി.വിയുടെ 65 ഇഞ്ചിന് 2.6 ലക്ഷവും 75 ഇഞ്ചിന് നാല് ലക്ഷവുമാണ് വില. താമസിയാതെ കടകളിലും ഫ്ലിപ്കാർട്ടിലും വിൽപനക്കെത്തും. ലോക്കൽ ഡിമ്മിങ് സാേങ്കതികവിദ്യയും 1500 നിറ്റ് (പ്രകാശ തീവ്രതയുടെ യൂനിറ്റാണ് നിറ്റ് ) ബ്രൈറ്റ്നസും ആണ് ഇൗ ടി.വിയെ വ്യക്തതയുടെ കാര്യത്തിൽ കേമനാക്കുന്നത്. ക്വാണ്ടം പിക്സൽ സാേങ്കതികവിദ്യ ജീവനുള്ള ചിത്രങ്ങൾ കാണുന്നപോലുള്ള പ്രതീതി നൽകുമെന്നും കമ്പനി പറയുന്നു.
അൾട്ര എച്ച്.ഡി, അൾട്ര കളർ, അൾട്ര കോൺട്രാസ്റ്റ്, അൾട്ര മോഷൻ എന്നീ നാല് അൾട്രകളുടെ സമന്വയമാണ് ടി.വിയുടെ മിഴിവിന് കാരണം. 55,000 ശബ്ദ ദ്വാരങ്ങളിലൂടെ ൈഡനാമിക് ഡോൾബി ഒാഡിയോ അനുഭവവേദ്യമാക്കുന്നു. പ്രത്യേക നെറ്റ്ഫ്ലിക്സ്, യൂട്യൂബ് ബട്ടണുള്ള ഇതിൽ ഫോർകെ സ്ട്രീമിങ് പിന്തുണയുമുണ്ട്. വുവിെൻറ ഒാപറേറ്റിങ് സിസ്റ്റത്തിലാണ് സ്മാർട്ട് ടി.വിയുടെ പ്രവർത്തനം. നാലുകോർ പ്രോസസറുമുണ്ട്. ഫോർകെ അൾട്രാ എച്ച്.ഡി ഹൈ ഡൈനാമിക് റേഞ്ച് ഡിസ്പ്ലേയാണ്.
3840 x 2160 പിക്സലാണ് റസലൂഷൻ. ചാനൽ മാറ്റം മറ്റുള്ളവയെക്കാൾ 20 ശതമാനം വേഗത്തിൽ ചെയ്യാനാകും. ഇതർനെറ്റ് പോർട്ട്, വൈ^ഫൈ കണക്ടിവിറ്റിയുണ്ട്. 65 ഇഞ്ച് ടി.വിയിൽ മൂന്ന് 15 വാട്ട് സ്പീക്കറുകൾ, 3 എച്ച്ഡി.എം.െഎ പോർട്ട്, 2 യു.എസ്.ബി പോർട്ട്, ഇതർനെറ്റ് പോർട്ട് എന്നിവയുണ്ട്. 75 ഇഞ്ചിൽ രണ്ട് 15 വാട്ട് സ്പീക്കറുകൾ, 4 എച്ച്.ഡി.എം.െഎ പോർട്ട്, 3 യു.എസ്.ബി പോർട്ട്എന്നിവയുണ്ട്. ലോഹശരീരവും 8.9 എം.എം ഫ്രെയിമുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.