ടി.വി സ്ക്രീൻ ‘തിരിമറി’ പരീക്ഷണങ്ങൾ

ടി.വി വിപണിയിൽ കൊറിയൻ കമ്പനി സാംസങ്ങിന് മറ്റാർക്കും തള്ളാനാവാത്ത സ്ഥാനമുണ്ട്. ആളുകളെ ആകർഷിക്കുന്ന ഉൽപന്നനി രയാണ് കാരണം. ഇതിനിടയിലും പരീക്ഷണങ്ങൾക്ക് കമ്പനി സമയം ചെലവാക്കുന്നുണ്ട്. കണ്ടാൽ ഡിജിറ്റൽ പിക്ചർ ഫ്രെയിം പോലുള്ള ‘ഫ്രെയിം ടി.വി’, ഒരുപടികൂടി കടന്ന് ഷെൽഫിൽ വീട്ടുപകരണം പോലെ ഒതുങ്ങിയിരിക്കുന്ന സെരിഫ് (serif) ടി.വി എന്നിവ ഇത്തരം പരീക്ഷണങ്ങളാണ്.

ഇപ്പോൾ മറ്റൊരു പരീക്ഷണ ടി.വിയാണ് സാംസങ് രംഗത്തിറക്കിയിരിക്കുന്നത്^ തിരശ്ചീനമായും (ഹൊറിസോണ്ടൽ) ലംബമായും (വെർട്ടിക്കൽ) സ്ക്രീൻ തിരിക്കാവുന്ന സീറോ (Sero) എന്ന 11.30 ലക്ഷം രൂപയുടെ വിലകൂടിയ പരീക്ഷണം. സാധാരണ ടി.വികൾ തിരശ്ചീനമായി മാത്രമേ ഉപയോഗിക്കാൻ കഴിയൂ. സ്മാർട്ട്ഫോൺ ഉപയോക്താക്കൾ ഏറുകയും ടി.വി കാണുന്നവർ കുറയുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഇൗ പരീക്ഷണം. ടി.വിയും ഫോണും കിടമത്സരം നടക്കുന്നതിനാൽ യുവതലമുറയെ കൈയിലെടുക്കുകയാണ് ലക്ഷ്യം.

സ്മാർട്ട്ഫോൺ ഡിസ്പ്ലേയോട് സാമ്യമുള്ള തരത്തിലാണ് രൂപകൽപന. സാമൂഹിക മാധ്യമങ്ങളിലെ ഉള്ളടക്കങ്ങൾ ലംബമായ തരത്തിലായതിനാൽ പുതുതലമുറ ആകർഷിക്കപ്പെടുമെന്നാണ് കണക്കുകൂട്ടൽ. ഇൗമാസം അവസാനത്തോടെ ദക്ഷിണ കൊറിയയിൽ വിൽപനക്കെത്തും. 43 ഇഞ്ച് ക്യു.എൽ.ഇ.ഡി ടി.വി സ്​റ്റാൻഡിൽ ഉറപ്പിച്ചിരിക്കുകയാണ്. ഇൗ സ്​റ്റാൻഡിൽ വെച്ച് സ്ക്രീൻ തിരിക്കാം. സ്മാർട്ട് സൗകര്യങ്ങൾ, 4.1 ചാനൽ സ്പീക്കർ സംവിധാനം, 60 വാട്ട് ഒാഡിയോ ഒൗട്ട്പുട്ട് എന്നിവയുണ്ട്. സ്മാർട്ട്ഫോൺ ലംബമായ രൂപമായതിനാൽ ഫോണിലെ സാമൂഹിക മാധ്യമങ്ങളും മറ്റ് ആപുകളും അതേരീതിയിൽ ടി.വിയിലും ഉപയോഗിക്കാൻ കഴിയും. ഇനി ടി.വി ചാനലുകൾ കാണുന്ന സമയത്ത് തിരശ്ചീനമാക്കിവെക്കാം. ഉപയോഗിക്കാത്ത സമയത്ത് ഫ്രെയിം ടി.വി പോലെ ഫോേട്ടാ ഫ്രെയിമായും ഉപയോഗിക്കാം. ഫോണുമായി എൻ.എഫ്.സി (നിയർ ഫീൽഡ് കമ്യൂണിക്കേഷൻ) വഴിയാണ് ടി.വി കണക്ട് ചെയ്യുക. ടി.വിയിൽ സാംസങ്ങി​െൻറ സ്വന്തം ഡിജിറ്റൽ അസിസ്​റ്റൻറായ ബിക്സ്ബി ഇണക്കിച്ചേർത്തിട്ടുള്ളതിനാൽ പറഞ്ഞാൽമതി എന്തും ചെയ്യും.

ഭിത്തിയിൽ തൂക്കിയിടാവുന്ന ഫ്രെയിം ടി.വിക്ക് 3840 x 2160 പിക്സൽ ​െറസലൂഷനുള്ള ഫോർകെ എൽ.ഇ.ഡി ഡിസ്പ്ലേയും ബ്ലൂടൂത്ത് കണക്ടിവിറ്റിയുമുണ്ടായിരുന്നു. പക്ഷേ, വില 90,000 രൂപയായിരുന്നു. 43, 45, 55, 65 സ്ക്രീൻ വലുപ്പങ്ങളിലാണ് ലഭിക്കുക. സാംസങ്ങി​െൻറ ആർട്ട് സ്​റ്റോറിൽനിന്ന് 100ലധികം കലാസൃഷ്​ടികൾ പ്രദർശിപ്പിക്കാം. ഇഷ്​ടത്തിനനുസരിച്ച് ഫ്രെയിം മാറ്റാം. സെരിഫ് ടി.വിയും ഫ്രെയിമും ടിസൻ എന്ന ഒാപറേറ്റിങ് സിസ്​റ്റത്തിലാണ് പ്രവർത്തനം. ഫോർകെ ​െറസലൂഷൻ സ്ക്രീനുകളാണ്. ബ്ലൂടൂത്ത്, വൈ ഫൈ കണക്ടിവിറ്റിയുണ്ട്. 43, 49, 55 സ്ക്രീൻ വലുപ്പങ്ങളിലാണ് സെരിഫ് ടി.വി ലഭിക്കുക. വീടുകളിലെ അകത്തളങ്ങളിലെ മ​േനാഹാരിത കൂട്ടുന്ന ഉപകരണമാണ് സെരിഫ് ടി.വി. നാല് കാലുകളുള്ള കണ്ടാൽ ചിത്രം വരക്കുന്ന കാൻവാസ് പോലെയാണ് രൂപം.

നേരത്തേ മൈക്രോസോഫ്റ്റും ഇത്തരം ഒരു പരീക്ഷണം നടത്തിയിരുന്നു. ഭാവി സമ്മേളന ഹാളുകൾക്കായി സർഫസ് ഹബ് 2 എന്ന 50, 85 ഇഞ്ചുകളിൽ ഫോർകെ ഇൻററാക്ടിവ് വൈറ്റ്ബോർഡ് ടച്ച് സ്ക്രീൻ ഡിസ്പ്ലേയാണ് മൈക്രോസോഫ്റ്റ് ഇറക്കിയത്. ഇൗ വർഷം സർഫസ് ഹബ് 2 എസ് എന്ന ഡിസ്പ്ലേയും പുറത്തിറക്കി. ഒന്നിലധികം സർഫസ് ഡിസ്പ്ലേകൾ ഒരുമിച്ചുവെച്ച് ബിസിനസ് മീറ്റുകൾ നടത്താം. സാധാരണ ക്ലാസ് മുറികളിലെ ബ്ലാക്ക്​ ബോർഡ് പോലെ എഴുതാനും പാഠങ്ങൾ ഡിസ്പ്ലേ ചെയ്യാനും കഴിയും. തിരശ്ചീനമായും ലംബമായും ഉപയോഗിക്കാം.

ചിത്രം വരക്കാം, പ്രസ​േൻറഷൻ നടത്താം, ഡോക്യുമ​െൻറുകൾ കാണാം തുടങ്ങിയവക്കും ഉപയോഗിക്കാം. വില ഏഴുലക്ഷം രൂപയോളം വരുമെന്നു മാത്രം. വിൻഡോസ് 10, ആപ്പിൾ െഎ.ഒ.എസ്, ആൻഡ്രോയ്​ഡ് ഒാപറേറ്റിങ് സിസ്​റ്റങ്ങളിൽ പ്രവർത്തിക്കും. 3840 x 2560 പിക്സൽ 10 ഇഞ്ച് ഡിസ്പ്ലേയാണ്. എട്ടാംതലമുറ ഇൻറൽ കോർ െഎ 5 പ്രോസസർ, മുന്നിൽ ത്രീവേ സ്​റ്റീരിയോ സ്പീക്കറുകൾ, ഫോർകെ കാമറ, എട്ട് ജി.ബി ഡി.ഡി.ആർ 4 റാം, 128 ജി.ബി സോളിഡ് സ്​റ്റേറ്റ് ഡ്രൈവ്, വൈ ഫൈ- ഇതർനെറ്റ് പോർട്ട്, എച്ച്.ഡി.എം.െഎ പോർട്ട്, യു.എസ്.ബി ടൈപ്​ സി പോർട്ട്, യു.എസ്.ബി പോർട്ട്, 28 കിലോ ഭാരം, 29.2 x 43.2 x 3.0 ഇഞ്ച് അളവുകൾ എന്നിവയാണ് പ്രത്യേകതകൾ.

Tags:    
News Summary - TV Screen serif tv Sero tv -Technology News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.