ലോക്​ഡൗണിൽ ഇന്ത്യക്കാർ ഗൂഗ്​ളിൽ ഏറ്റവും കൂടുതൽ തിരഞ്ഞത്​

ന്യൂഡൽഹി: കോവിഡ്​ മഹാമാരിയെ തുടർന്നുള്ള ലോക്​ഡൗണിൽ എല്ലാവരും പതിവിലും കൂടുതൽ ഇൻറർനെറ്റിൽ വിരാജിക്കുകയാണ്​. മൊബൈൽ സേവന ദാതാക്കളും ബ്രോഡ്​ബാൻഡ്​ കമ്പനികളും കുറഞ്ഞ നിരക്കിൽ ഇൻറർനെറ്റ്​ കൂടി ലഭ്യമാക്കിയപ്പോൾ കാര്യം കുറച്ചുകൂടി എളുപ്പമായി. ലോക്​ഡൗൺ രണ്ടാം മാസത്തിൽ, സേർച്ച്​ ഡാറ്റ പുറത്തുവിട്ടിരിക്കുകയാണ്​ ഗൂഗ്​ൾ. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഇന്ത്യക്കാർ ഏറ്റവും കൂടുതൽ നെറ്റിൽ തപ്പിയ പത്ത്​ കാര്യങ്ങൾ ഇവയാണ്​.

കൊറോണ വൈറസ്​ ലോക്​ഡൗൺ:- ഒരു കോടി തവണയാണ്​ ഇന്ത്യക്കാർ ഇൗ വാക്ക്​ ഗൂഗ്​ളിൽ തപ്പിയിരിക്കുന്നത്​. രണ്ടാഴ്​ച്ചകൾക്ക്​ മുമ്പ്​ ഗൂഗ്​ൾ പുറത്തുവിട്ട കണക്കിൽ ആഗോള തലത്തിൽ ഒരു കോടി ഹിറ്റ്​ ‘കൊറോണ വൈറസ്​ ലോക്​ഡൗൺ’ എന്ന വാക്ക്​ നേടിയിരുന്നു. എന്നാൽ, ഇപ്പോൾ ഇന്ത്യയിൽ മാത്രം അത്​ ഒരു കോടി തവണ തിരഞ്ഞിരിക്കുന്നു.

കൊറോണ വൈറസ്​ :- മഹാമാരിയുടെ കാലത്ത്​ ഏറ്റവും കൂടുതൽ പ്രചാരണം നേടിയ രണ്ട്​ വാക്കുകൾ. ആളുകൾ ഗൂഗ്​ളിൽ കൊറോണ വൈറസ്​ എന്ന്​ തിരയു​േമ്പാൾ പ്രതീക്ഷിക്കുന്നത്​ അതുമായി ബന്ധപ്പെട്ട നല്ല വാർത്തകൾക്കാണ്​. 

കൊറോണ വൈറസ് ഹെൽപ്പേഴ്​സ്​ :- ഇന്ത്യയിൽ മാത്രം അമ്പത്​ ലക്ഷമാളുകൾ ആണ്​ ഇൗ വാക്കുകൾ ഗൂഗ്​ളിൽ തിരഞ്ഞത്​. കോവിഡ്​ യുദ്ധത്തിൽ മുന്നിൽ നിന്ന്​ പോരാടുന്ന പോരാളികളെ ഇന്ത്യക്കാർ എത്രത്തോളം ആരാധിക്കുന്ന എന്നതിന്​ തെളിവാണിത്​.

ലോക്​ഡൗൺ എക്​സ്റ്റൻഷൻ :- പ്രധാനമന്ത്രി ലോക്​ഡൗൺ ഇടക്കിടെ നീട്ടുന്നത്​ വാർത്താ സമ്മേളനങ്ങളിലൂടെ അറിയുന്നതിന്​ മുമ്പ്​ ആളുകൾ ഗൂഗ്​ളിൽ അതി​​െൻറ സാധ്യതകൾ തിരയുന്നുണ്ടായിരുന്നു. പത്ത്​ ലക്ഷം തവണ കഴിഞ്ഞ ഒരുമാസത്തിൽ ഇതുമായി ബന്ധപ്പെട്ട്​ ആളുകൾ ഗൂഗ്​ളിൽ തപ്പി.

ഹൈഡ്രോക്​സിക്ലോറോക്വിൻ :-മലേറിയ മരുന്നായ ഹൈഡ്രോക്​സിക്ലോറോക്വിൻ കോവിഡിനെ പ്രതിരോധിക്കുമെന്ന തരത്തിൽ വരുന്ന വാർത്തകൾ കണ്ട്​ ആളുകൾ ഏറ്റവും കൂടുതൽ ഗൂഗ്​ളിൽ തിരഞ്ഞ മറ്റൊരു വാക്ക്​.

കൊറോണ വൈറസ്​ സിംപ്​ടംസ്​ (ലക്ഷണങ്ങൾ) :- സ്വന്തം ആരോഗ്യ കാര്യത്തിൽ ഏറെ ശ്രദ്ധ ചെലുത്തുന്ന ഇന്ത്യക്കാർ കോവിഡ്​ ലക്ഷണങ്ങളും ഗൂഗ്​ളിൽ കുത്തിയിരുന്ന്​ തിരഞ്ഞു.

ആരോഗ്യസേതു ആപ്പ്​ :- കോവിഡ്​ കാലത്ത്​ ഏറ്റവും കൂടുതൽ പറഞ്ഞുകേട്ട മറ്റൊരു വാക്ക്​. കോവിഡ്​ പ്രതിരോധത്തിനായി കേന്ദ്ര സർക്കാർ കൊണ്ടുവന്ന ട്രാക്കിങ്​ ആപ്പ്​ സുരക്ഷാ ഭീഷണിയുണ്ടെന്ന വിവാദത്തിലും പെട്ടു.

ഇന്ത്യ കോവിഡ്​ 19 ട്രാക്കർ, ഇ-പാസ്സ്​ ​ഫോർ ലോക്​ഡൗൺ, പ്ലാസ്​മ തെറാപ്പി എന്നിവയാണ്​ ഏറ്റവും കൂടുതൽ തിരഞ്ഞ മറ്റ്​ മൂന്ന്​ വാക്കുകൾ.

Tags:    
News Summary - These Are the Top Google Search Terms in India During Lockdown

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.