അഴകിലല്ല, മിടുക്കിലാണ് കാര്യം

സ്മാർട്ട് ടി.വികൾ ഇന്ന് വീടുകളിലെ ഒരംഗമാണ്. ചാനൽ കാണാൻ മാത്രമുള്ളതാണ് ടി.വിയെന്ന് ഇക്കാലത്ത് കൊച്ചുകുഞ്ഞുങ ്ങൾപോലും പറയില്ല. ഇൻറർനെറ്റ് കണക്ടിവിറ്റി കൂടിയുള്ളതിനാൽ ചാനൽ കാഴ്​ചയും നെറ്റിൽപരതലും ഒപ്പം നടക്കും. വിഡിയേ ായും ഒാഡിയോയും ഫോണിൽനിന്ന് ടി.വിയിലേക്ക് കൈമാറി കാണുകയുമാവാം. അരലക്ഷത്തിലധികം രൂപ വേണ്ടിയിരുന്ന സ്മാർട്ട് ടി.വിക്ക് പതിനായിരത്തിനടുത്ത് നൽകിയാൽ മതി. ഷവോമി, ടി.സി.എൽ, ഫ്ലിപ്കാർട്ടി​െൻറ മാർക്യു (MarQ ) എന്നിവയുടെ ആൻഡ്രോയി ഡ് ടി.വികളിൽ ​േഡറ്റ സേവർ സൗകര്യവുമുണ്ട്.

പഴയതി​െൻറ മൂന്നുമടങ്ങ് ഉപയോഗിച്ചാലും അതേ ​േഡറ്റ തന്നെ മതി. വിപണി ഗവേഷണ സ്ഥാപനമായ െഎ.ഡി.സിയുടെ കണക്കനുസരിച്ച് ഇൗവർഷം ആദ്യപാദം സ്മാർട്ട് ടി.വി വിൽപന 43 ശതമാനമായി ഉയർന്നു. കഴിഞ്ഞവർഷം ഇതേപാദം 18 ശതമാനമായിരുന്നു. 39 ശതമാനം വിപണി വിഹിതമുള്ള ഷവോമിയാണ് സ്മാർട്ട് ടി.വി വിൽപനയിലും മുന്നിൽ. എൽ.ജി, സോണി, സാംസങ് എന്നിവയുടെ മൊത്തം വിൽപന ഇത്രയേ വരൂ. ചൈനീസ് കമ്പനി വൺപ്ലസി​െൻറ ഫോൺ വഴി നിയന്ത്രിക്കാവുന്ന വൺപ്ലസ് ടി.വി സെപ്റ്റംബർ 26ന് എത്തും. 55 ഇഞ്ച് ഫോർകെ ക്യൂ.എൽ.ഇ.ഡി ഡിസ്പ്ലേ, ഡോൾബി വിഷൻ പിന്തുണ, ആൻഡ്രോയിഡ് ടി.വി ഒ.എസ് അടിസ്ഥാനമായ സ്വന്തം ഒ.എസ്, ഡോൾബി അറ്റ്മോസ് സൗണ്ടുള്ള 50 വാട്ടി​െൻറ എട്ട് സ്പീക്കറുകൾ, എന്നിവയുണ്ടാവും.

മോട്ടറോള ടി.വി
ലെനോവോയുടെ കീഴിലുള്ള മോട്ടറോളയും ആൻഡ്രോയിഡ് സ്മാർട്ട് ടി.വിയുമായി ഒരുകൈനോക്കാനിറങ്ങി. സ്മാർട്ട് ടി.വികൾക്കായുള്ള ഗൂഗിളി​െൻറ ഒാപറേറ്റിങ് സിസ്​റ്റം ആൻഡ്രോയിഡ് ടി.വി 9.0 പൈ ആണ് കരുത്തേകുന്നത്. ഫ്ലിപ്കാർട്ട് വഴി സെപ്റ്റംബർ 29ന് വിൽപന തുടങ്ങും. കൂടിയ മോഡലിൽ മുന്നിൽ ടി.വി സ്ക്രീനിന് അടിയിലെ സൗണ്ട്ബാർ മാതൃകയിലുള്ള 30 വാട്ട് സ്പീക്കറാണ് ആകർഷണം. 78 ഡിഗ്രി വൈഡ് വ്യൂവിങ് ആംഗിൾ, ക്രോംകാസ്​റ്റ്​, ഗൂഗ്​ൾ പ്ലേസ്​റ്റോർ, െനറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം വീഡിയോ പിന്തുണ എന്നിവയുണ്ട്. ഗൂഗ്​ൾ പ്ലേസ്​റ്റോറിൽനിന്ന് ഗെയിം നേരിട്ട് ഇൻസ്​റ്റാൾ ചെയ്യാൻ കഴിയും. വയർലസ് ഗെയിമിങ് കൺട്രോളറുമുണ്ട്.

13,999 രൂപയുടെ 32 ഇഞ്ച് ടി.വിയിൽ എച്ച്.ഡി െഎ.പി.എസ് എൽ.സി.ഡി സ്ക്രീനും 24,999 രൂപയുടെ 43 ഇഞ്ച് ടി.വിയിൽ ഫുൾ എച്ച്.ഡി െഎ.പി.എസ് എൽ.സി.ഡി സ്ക്രീനുമാണ്. ഡോൾബി ഒാഡിയോ പിന്തുണയുള്ള 20 വാട്ട് സ്പീക്കർ, നാലുകോർ പ്രോസസർ, മാലി 470 എംപി3 ഗ്രാഫിക്സ് പ്രോസസർ, ഒരു ജി.ബി റാം, എട്ട് ജി.ബി ഇ​േൻറണൽ മെമ്മറി എന്നിവ രണ്ടിലുമുണ്ട്. 29,999 രൂപയുടെ 43 ഇഞ്ച് അൾട്രാ എച്ച്.ഡി ടി.വിയിൽ ഫോർകെ െഎ.പി.എസ് എൽ.സി.ഡി സ്ക്രീൻ, ഡോൾബി വിഷൻ, എച്ച്.ഡി.ആർ 10, 20 വാട്ട് സ്പീക്കർ എന്നിവയുണ്ട്. 33,999 രൂപയുടെ 50 ഇഞ്ച് അൾട്രാ എച്ച്.ഡി ടി.വി, 39,999 രൂപയുടെ 55 ഇഞ്ച് അൾട്രാ എച്ച്.ഡി ടി.വി, 64,999 രൂപയുടെ 65 ഇഞ്ച് അൾട്രാ എച്ച്.ഡി ടി.വി എന്നിവയുമുണ്ട്​.

എം.െഎ ടി.വി 4 എക്സ്
എം.െഎ ടി.വിയുടെ പുതിയ 4 എക്സ് നിരയുമായാണ് എതിരാളികളെ ഷവോമി വെല്ലുവിളിക്കുന്നത്. ​േഡറ്റ സേവർ സൗകര്യമാണ് ആകർഷണം. ഫ്ലിപ്കാർട്ടിലും എം.െഎ ഡോട്ട് കോമിലും സെപ്റ്റംബർ 29ന് വിൽപന തുടങ്ങും. എന്നാൽ, എം.െഎ ടി.വി 4 എക്സ് 50 ഇഞ്ചി​െൻറ വിൽപന ആമസോണിലും എം.െഎ ഡോട്ട് കോമിലുമാണ്. എം.െഎ ടി.വി 4 എക്സ് 65 ഇഞ്ചിന് 54,999 രൂപയാണ് വില. ഫോർകെ അൾട്രാ ഹൈ എച്ച്.ഡി 10 ബിറ്റ് അൾട്രാ ബ്രൈറ്റ് ഡിസ്പ്ലേ, എച്ച്.ഡി.ആർ 10, നാലുകോർ കോർട്ടക്സ് എ 55 പ്രോസസർ, രണ്ട് ജി.ബി റാം, 16 ജി.ബി ഇ​േൻറണൽ മെമ്മറി, 20 വാട്ട് ഒാഡിയോ, ഡി.ടി.എസ്-എച്ച്ഡി, ഡോൾബി ഒാഡിയോ, ബ്ലൂടൂത്ത് 5.0, ആൻഡ്രോയിഡ് 9.0 പൈ അടിസ്ഥാനമായ പാച്ച്വാൾ ഒ.എസ് എന്നിവയുണ്ട്. എം.െഎ ടി.വി 4 എക്സ് 43 ഇഞ്ചിന് 24,999 രൂപയും എം.െഎ ടി.വി 4 എക്സ് 50 ഇഞ്ചിന് 29,999 രൂപയുമാണ് വില. രണ്ടിലും ഫോർ.കെ എച്ച്.ഡി.ആർ 10 ബിറ്റ് ഡിസ്പ്ലേ, 20 വാട്ട് സ്പീക്കർ, പാച്ച്വാൾ 2.0 ഒ.എസ്, ഡോൾബി ഒാഡിയോ, ഡി.ടി.എസ് -എച്ച്ഡി പിന്തുണ എന്നിവയുണ്ട്. എം.െഎ ടി.വി 4 എ 40 ഇഞ്ചിന് 17, 999 രൂപയാണ് വില. ഫുൾ എച്ച്.ഡി ഡിസ്പ്ലേ, 20 വാട്ട് സ്പീക്കർ, ഡി.ടി.എസ്-എച്ച്ഡി, പാച്ച്വാൾ 2.0 ഒ.എസ്, ഗൂഗിൾ അസിസ്​റ്റൻറ് പിന്തുണ എന്നിവയുണ്ട്.

Tags:    
News Summary - Smart TV Market in India -Technology News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.