ലോക്​ഡൗൺ എഫക്​ട്​; കൂടുതൽ ഡാറ്റയുള്ള പുതിയ പ്ലാനുമായി ജിയോ

മുംബൈ: ലോക്​ഡൗണിൽ മൊബൈൽ ഡാറ്റക്ക്​ ആവശ്യം വർധിച്ചതോടെ പുതിയ പ്ലാനുമായി ജിയോ. 84 ദിവസത്തേക്ക്​ ദിവസവും മൂന്ന്​ ജി.ബി തരുന്ന പ്ലാനിന്​ 999 രൂപയാണ്​ ചാർജ്​. വർക്​ ഫ്രം ഹോം കാറ്റഗറിയിൽ വരുന്ന പ്ലാനിൽ ഒാൺനെറ്റ്​ കോളുകൾ സൗജ്യമായി എത്ര വേണമെങ്കിലും വിളിക്കാം. 

എന്നാൽ, ഒാഫ്​ നെറ്റ്​ കോളുകൾക്ക്​ 3000 മിനിറ്റ്​ എന്ന നിയന്ത്രണമുണ്ട്​​​. മറ്റ്​ ഡാറ്റാ പ്ലാനുകളിൽ ഉള്ളതുപോലെ ​ദിവസവും 100 എസ്​.എം.എസ്​ അയക്കാനുള്ള ഒാഫറും 999 പ്ലാനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്​.

ലോക്​ഡൗണിന്​ പിന്നാലെ ഹൈ സ്​പീഡ്​ ഡാറ്റക്കുള്ള ആവശ്യക്കാർ ഗണ്യമായി വർധിച്ചതായി ജിയോ ഒൗദ്യോഗിക പ്രസ്​താവനയിലൂടെ അറിയിച്ചു. ആളുകൾ വീട്ടിൽ നിന്നും ജോലി ചെയ്യാൻ തുടങ്ങിയിരിക്കുന്നു. 

അതി​​െൻറ കൂടെ വിനോദപരിപാടികൾ കാണാനും നിരന്തരമായി ഡാറ്റ ഉപയോഗിക്കുന്നു. ഉപയോക്​താക്കളുടെ ഇൗ ആവശ്യങ്ങൾ പരിഗണിച്ചാണ്​ പുതിയ പ്ലാൻ അവതരിപ്പിച്ചിരിക്കുന്നതെന്നും ജിയോ കൂട്ടിച്ചേർത്തു. 

Tags:    
News Summary - Reliance Jio Launches 3GB/Day Plan With 84-Day Validity-technology news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.