ഭാവിയെ കൈപിടിയിലൊതുക്കാൻ മൈക്രോസോഫ്​റ്റിന്‍റെ 'സർഫേസ് ഫാമിലി'

വാഷിങ്ടൺ​: മൈക്രോസോഫ്റ്റ് എപ്പോഴും ഒരു മുഴം മുന്നേ എറിയുന്നവരാണ്. ടെക്ക് ലോകത്ത് വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കമിടാറുള്ളതും മൈക്രോസോഫ്റ്റാണ്. പുതു സാധ്യതകളായ വെർച്യുൽ റിയാലിറ്റിയും ഒാഗുമെൻറഡ്​ റിയാലിറ്റിയും ഉപയോഗിച്ചുകൊണ്ടുള്ള പുതിയ ഉൽപ്പന്നങ്ങൾ​ കമ്പനി കഴിഞ്ഞദിവസം അവതരിപ്പിച്ചു.

സർഗാത്​മകതയുടെ പുതുലോകം 'ക്രിയേറ്റർ അപ്ഡേറ്റ്'

​വിൻഡോസ്​ 10​െൻറ അപ്​ഡേഷനിൽ കിടിലൻ ഫീച്ചറുകൾ കമ്പനി ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിനെ 'ക്രിയേറ്റർ അപ്ഡേറ്റെ'ന്നാണ് വിശേഷിപ്പിക്കുന്നത്. ഇതിൽ പെയിന്‍റിങ്ങിനായുള്ള ഗേറ്റ്​വേ സോഫ്​റ്റ്​വെയറാണ്​ ഇതിലൊന്ന്​. ഫോട്ടോഷോപ്പിനും കോറൽഡ്രോക്കും ഇത് വെല്ലുവിളിയാകുമെന്നും കമ്പനി അവകാശപ്പെടുന്നു.  ത്രീഡി​ പെയിൻറിങ്ങിെൻറ പുതുലോകം ഇത്​ തുറന്നിടും. ഭാവിയിൽ ആനിമേഷൻ സിനിമകളുടെ നിർമ്മാണത്തിലടക്കം ഇൗ സാ​േങ്കതിക വിദ്യ പുതു ചരിത്രമെഴുതാനും സാധ്യതയുണ്ട്.

​മൈക്രോസോഫ്റ്റ്​ റീപ്​

അഗുമെൻറ്റഡ്​ റിയാലിറ്റിയുടെയും വെർച്യുൽ റിയാലിറ്റിയുടെയും ​സംയോജിത രുപമായ '​മൈക്രോസോഫ്റ്റ്​ റീപ്​' ഒറ്റനോട്ടത്തിൽ വെറും തമാശയായി തോന്നാമെങ്കിലും ഭാവിയിൽ ഒാട്ടിസം പോലുള്ള രോഗങ്ങൾ മൂലം കഷ്​ടപെടുന്ന കുട്ടികളുടെ ചികിൽസക്ക് ഉപയോഗിക്കാൻ കഴിയുമെന്നാണ്​ വിദ്​ഗദരുടെ പക്ഷം.

Full View

സർഫസ്​ ബുക്ക്​ ​െഎ7 നും സർഫസ്​ സ്​റ്റുഡിയോയും

ഹാർഡ്​വെയർ ഭാഗത്ത് നിന്ന്​ മൈ​ക്രേസോഫ്​റ്റി​െൻറ പുതിയ ഉൽപ്പന്നങ്ങളാണ്​ സർഫസ്​ ബുക്ക്​ ​െഎ7നും സർഫസ്​ സ്​റ്റുഡിയോയും. രണ്ട​ും ഡിജിറ്റൽ ആർട്ടിസിറ്റുകളെയും മൾട്ടിമീഡിയ പ്രൊഫഷണൽസിനെയുമാണ്​ ലക്ഷ്യം വെക്കുന്നത്. സർഫസ്​ ​െഎ 7 എന്ന പുതിയ ഉൽപ്പന്നം അനന്തസാധ്യതകളുമായാണ്​ മൈക്രാസോഫ്​റ്റ്​ രംഗത്തിറക്കുന്നത്​. ​െഎ7നിലെ പുത്തൻ സർഫസ്​ ഡിജിറ്റൽ പേനയുൾപ്പടെയുള്ള സാ​േങ്കതിക വിദ്യകളുടെ ഉപയോഗത്തിൽ പുതിയ അനുഭവം പകരുമെന്നാണ് കണക്കുകുട്ടുന്നത്​. എന്നാൽ ഉൽപ്പന്നത്തി​െൻ മറ്റുവിവരങ്ങൾ പുറത്തുവിടാത്തത് ടെക്​പ്രേമികളെ നിരാശരാക്കുന്നു.

വെർച്യുൽ റിയാലിറ്റിയുടെയും ഒാഗുമെൻറഡ്​ റിയാലിറ്റിയുടെയും കോമ്പിനേഷനാണ് പ്രഖ്യാപനത്തിലെ കാതൽ. വെർച്യുൽ ക്ലാസ്​ റുമുകൾ ഉണ്ടാക്കിയെടുക്കാൻ സാധിക്കും. പല രോഗങ്ങളുടെ ചികിൽസക്കും ഇൗ സാ​േങ്കതിക വിദ്യ ഉപയോഗിക്കാൻ കഴിയും.'ഭാവിയുടെ സാ​േങ്കതിക വിദ്യ' കൈപ്പിടിയിലൊതുക്കുക തന്നെയാമ് മൈ​േ​ക്രാസോഫ്റ്റിന്‍റെ ലക്ഷ്യമെന്ന് കൃത്യമായ സൂചനകൾ നൽകുന്ന പ്രഖ്യാപനങ്ങളാണ് മൈക്രോസോഫ്റ്റ് നടത്തിയത്.

Tags:    
News Summary - Microsoft wants you to create the future and it just gave you the tools

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.