കരവിരുതിന്  കരുത്തേകാന്‍ ‘മൈക്രോസോഫ്റ്റ് സര്‍ഫസ് സ്റ്റുഡിയോ’

തികച്ചും പ്രഫഷനലുകളെ ലക്ഷ്യമിട്ട് ആദ്യ ഓള്‍ ഇന്‍ വണ്‍ പി.സിയുമായി അരങ്ങുവാഴാനത്തെിയിരിക്കുകയാണ് മൈക്രോസോഫ്റ്റ്. സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ അടിതെറ്റിവീണ മൈക്രോസോഫ്റ്റ് സോഫ്റ്റ്വെയറിനൊപ്പം ഹാര്‍ഡ്വെയറും നല്‍കി വിപണി പിടിച്ച ആപ്പിളിന്‍െറ പാത പിന്തുടരുകയാണ്. മൈക്രോസോഫ്റ്റ് സര്‍ഫസ് സ്റ്റുഡിയോ എന്നാണ് പൂര്‍ണ ലോഹ ശരീരമുള്ള ഓള്‍ ഇന്‍ വണ്‍ ഡെസ്ക്ടോപ് കമ്പ്യൂട്ടറിന്‍െറ പേര്. 4500x3000 പിക്സല്‍ റസലൂഷനുള്ള 28 ഇഞ്ച് എല്‍സിഡി ടച്ച് സ്ക്രീന്‍ ഇതുവരെ നിര്‍മിച്ചതില്‍ ഏറ്റവും കനം കുറഞ്ഞതാണെന്നാണ് കമ്പനിയുടെ അവകാശവാദം. 1.3 എം.എം ആണ് കനം. ഫോര്‍കെ അള്‍ട്രാ ഹൈ ഡെഫനിഷന്‍ ഡിസ്പ്ളെയേക്കാള്‍ 63 ശതമാനം കൂടുതല്‍ തെളിച്ചമുണ്ട്. ഒരു ഇഞ്ചില്‍ 192 പിക്സലാണ് വ്യക്തത. സ്ക്രീന്‍ 20 ഡിഗ്രി വരെ തിരിക്കാം. ഡിസ്പ്ളേയുടെ ബെയ്സില്‍ പവര്‍കോര്‍ഡ്, 2.1 വാട്ട് സ്പീക്കര്‍ എന്നിവയുണ്ട്. തണുപ്പിക്കാന്‍ മൂന്ന് ഫാനുകളുമുണ്ട്. ഗെയിം കളിക്കാന്‍ എക്സ്ബോക്സ് വയര്‍ലസ് കണ്‍ട്രോളര്‍ പിന്തുണ, വീഡിയോ കോളിന് മുന്‍-പിന്‍ കാമറകള്‍, ഒരു നിര മൈക്രോഫോണ്‍ എന്നിവയുണ്ട്. വിന്‍ഡോസ് 10 പ്രോ ഓപറേറ്റിങ് സിസ്റ്റം, ആറാം തലമുറ ഇന്‍റല്‍ കോര്‍ ഐ 5 അല്ളെങ്കില്‍ ഐ7 പ്രോസസര്‍, 32 ജി.ബി വരെ റാം, നാല് ജി.ബി വരെ എന്‍വിഡിയ ജിഇ ഫോഴ്സ് ഗ്രാഫിക്സ്, 1080p വീഡിയോയുള്ള അഞ്ച് മെഗാപിക്സല്‍ വെബ്ക്യാമറ, ഒരു ടി.ബി- രണ്ട് ടി.ബി സ്റ്റോറേജ്, നാല് യുഎസ്ബി 3.0 പോര്‍ട്ടുകള്‍, എസ്ഡി കാര്‍ഡ് റീഡര്‍, മിനി ഡിസ്പ്ളേ പോര്‍ട്ട്, ഹെഡ്ഫോണ്‍ ജാക്, 9.56 കിലോ ഭാരം, 16 മണിക്കൂര്‍ ബാറ്ററി ചാര്‍ജ് എന്നിവയാണ് വിശേഷം. ഡിസംബറില്‍ അമേരിക്കന്‍ വിപണിയില്‍ ഇറങ്ങും. കരവിരുതുകള്‍ എളുപ്പം ചെയ്യാന്‍ സര്‍ഫസ് പെന്‍, സര്‍ഫസ് ഡയല്‍ എന്നീ ഉപകരണങ്ങളുണ്ട്. 


ഒരു ടി.ബി സ്റ്റോറേജ്, ഇന്‍റല്‍ കോര്‍ ഐ 5 പ്രോസസര്‍, എട്ട് ജി.ബി റാം പതിപ്പിന് 2999 ഡോളറാണ് (ഏകദേശം 2.50 ലക്ഷം രൂപ) വില. ഒരു ടി.ബി സ്റ്റോറേജ്, ഇന്‍റല്‍ കോര്‍  ഐ 7 പ്രോസസര്‍, 16 ജി.ബി റാം പതിപ്പിന് 3499 ഡോളറാണ് (ഏകദേശം മൂന്ന് ലക്ഷം രൂപ) വില. രണ്ട് ടി.ബി സ്റ്റോറേജ്, ഇന്‍റല്‍ കോര്‍ ഐ 7 പ്രോസസര്‍, 32 ജി.ബി റാം എന്നിവയുള്ള കൂടിയ മോഡലിന് 4,199 ഡോളറാണ് (ഏകദേശം 3.50 ലക്ഷം രൂപ) വില. 

സര്‍ഫസ് പെന്‍, സര്‍ഫസ് ഡയല്‍ 
സര്‍ഫസ് പെന്‍ ഉപയോഗിച്ച് സര്‍ഫസ് സ്റ്റുഡിയോ ഡെസ്ക്ടോപിന്‍െറ സ്ക്രീനില്‍ വരയ്ക്കാം എഴുതാം. ടച്ച് സ്ക്രീനിന്‍െറ മുകളില്‍ വച്ച് കലാപരമായ ജോലി ചെയ്യാന്‍ വട്ടത്തിലുള്ള സര്‍ഫസ് ഡയല്‍ എന്ന ഉപകരണം സഹായിക്കും. സ്ക്രീനില്‍ വെച്ച് ക്ളിക് ചെയ്ത് തിരിച്ചാല്‍ മതി. രണ്ട് AAA ബാറ്ററികള്‍ ഊര്‍ജം പകരുന്ന ഇത് ബ്ളൂടൂത്ത് ലോ എനര്‍ജി വഴിയാണ് ഡിസ്പ്ളേയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുക. 99 ഡോളര്‍ വിലയുള്ള സര്‍ഫസ് ഡയല്‍ എല്ലാ സര്‍ഫസ് സ്റ്റുഡിയോക്ക് ഒപ്പവും ലഭിക്കും. കൈപ്പത്തി വെക്കാനുള്ള കുഷ്യനുള്ള നൂതന വയര്‍ലസ് കീബോര്‍ഡ് ‘സര്‍ഫസ് എര്‍ഗണോമിക് കീബോര്‍ഡും ഇതിനൊപ്പം അവതരിപ്പിച്ചിട്ടുണ്ട്. 130 ഡോളര്‍ (ഏകദേശം 8700 രൂപ ആണ് വില. AAA ബാറ്ററികള്‍ ഊര്‍ജം പകരുന്ന ഇതിന്‍െറ ചാര്‍ജ് ഒരുവര്‍ഷം വരെ നില്‍ക്കും. ബ്ളൂടൂത്ത് 4.0 കണക്ടിവിറ്റിയുണ്ട്. മെറ്റല്‍ സ്ക്രോള്‍ വീലുള്ള 2000 രൂപയുടെ വയര്‍ലസ് സര്‍ഫസ് മൗസ് എന്നിവയും പുറത്തിറക്കിയിട്ടുണ്ട്. 

Tags:    
News Summary - microsoft surface studio

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.