​െഎഫോണിനെക്കാൾ ​െമലിഞ്ഞ ടിവിയുമായി എൽ.ജി

ലാസ്​വേഗാസ്​: ​െഎഫോണിനെക്കാൾ മെലിഞ്ഞ ഒ.എൽ.ഇ.ഡി ടിവിയുമായി എൽ.ജി. 77 ഇഞ്ച്​ വലിപ്പമുള്ള പുതിയ 4k ടിവിയാണ്​ കമ്പനി വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്​. ഇതെ മോഡലി​െൻറ തന്നെ 66 ഇഞ്ച്​ ​ടിവിയും പുറത്തിറക്കിയിട്ടുണ്ട്​​.

പുതിയ മോഡലിലുള്ള 66 ഇഞ്ച്​ ടിവി മാർച്ചിൽ തന്നെ വിപണിയിൽ ലഭ്യമാവും. 77 ഇഞ്ച്​ ഇൗ വർഷം പകുതിയോടെ മാത്രമേ വിപണിയിലെത്തുകയുള്ളു. മെലിഞ്ഞ ടിവിക്ക്​ വാൾ​േപപ്പർ ഒ.എൽ.ഇ.ഡി എന്ന വിളിപേരാണ് ​ കമ്പനി നൽകിയിരിക്കുന്നത്​. ഇത്​ ഫിറ്റ്​ ചെയ്യുന്നതിനായി പ്രത്യേകമായ ഹാർഡ്​വെയർ മൗണ്ട്​ ആവശ്യമാണ്​. കാന്തമുപയോഗിച്ചാവും ടിവി ചുമരിൽ ഘടിപ്പിക്കുക.

സ്​പീക്കറുൾപ്പടെയുള്ള ഘടകങ്ങൾ പ്രത്യേകമായിട്ടാവും എൽജി ടിവിയിലുണ്ടാവുക.  സൗണ്ട്​ബാറിനെ കേബിൾ ഉപയോഗിച്ച്​ ടിവിയുമായി കണക്​ട്​ ചെയ്യും. എൽ.ജി അപ്​ഡേറ്റഡ്​ വെബ്​ ഒ.എസ്​ 3.5​െൻറ സഹായത്തോടെ വി​ഡിയോകൾ എളുപ്പത്തിൽ തന്നെ തെരഞ്ഞെടുക്കാവുന്ന സംവിധാനവും എൽ.ജി പുതിയ ടിവിയിൽ അവതരിപ്പിച്ചിട്ടുണ്ട്​.

Tags:    
News Summary - LG's new 4K TV is thinner than an iPhone

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.