ചുരുട്ടിവെക്കാവുന്ന ടി.വിയുമായി എൽ.ജി

വളയുന്ന ഫോണും ഡിസ്പ്ലേകളും പലതവണയായി രംഗത്തുവന്നെങ്കിലും ഒന്നും വിപണി കീഴടക്കിയില്ല. പലതും നിർമാണഘട്ടങ്ങ ളിലാണ്. കൊറിയൻ കമ്പനി എൽ.ജി ചുരുട്ടിവെക്കാവുന്ന ഒ.എൽ.ഇ.ഡി ടി.വി (എൽ.ജി സിഗ്​നേച്ചർ ഒ.എൽ.ഇ.ഡി ടി.വി ആർ (65R9) യുമായാണ് എത ്തിയിരിക്കുന്നത്. റിമോട്ടിലെ ബട്ടൺ അമർത്തിയാൽ സൗണ്ട് ബാറായി പ്രവർത്തിക്കുന്ന ബേസ് സ്​റ്റാൻഡിലേക്ക് ചുരുണ് ടുകയറുകയും തിരികെ പൊങ്ങിവരുകയും ചെയ്യുന്ന 65 ഇഞ്ച് ടി.വിയാണ് ഇത്. 4 കെ അൾട്രാ ൈഹഡെഫനിഷൻ സ്ക്രീനാണ്.

കുറച്ചുഭാഗം പുറത്തെടുത്ത് (ഇൻ ലൈൻ വ്യൂ) ഫോേട്ടാ ഡിസ്പ്ലേ ചെയ്യാനോ ക്ലോക് ആയോ പാട്ടുകേൾക്കാനോ മറ്റ് സ്മാർട്ട് ഉപകരണങ്ങൾ നിയന്ത്രിക്കാനുള്ള സ്ക്രീനായോ ഉപയോഗിക്കാം. മുഴുവൻ ഭാഗവും പൊങ്ങിവന്നാൽ (ഫുൾ വ്യൂ) ടി.വിയാക്കാം. ഇനി സ്ക്രീൻ മുഴുവൻ താഴ്ന്നിരുന്നാൽ (സീറോ വ്യൂ) 4.2 ചാനൽ,100 വാട്ട്, ഡോൾബി അറ്റ്മോസ് സൗണ്ട് വഴി പാട്ടുകേൾക്കുന്ന സൗണ്ട് ബാറാക്കാം.

ഇതടക്കം എൽ.ജിയുടെ എല്ലാ ഒ.എൽ.ഇ.ഡി ടി.വികളിലും പറഞ്ഞാൽ കേൾക്കുന്ന വിർച്വൽ സഹായികളായ ഗൂഗ്​ൾ അസിസ്​റ്റൻറ്, ആമസോൺ അലക്​സ, ആപ്പിൾ എയർപ്ലേ സോഫ്റ്റ്​വെയറുകൾ ഇണക്കിച്ചേർത്തിട്ടുണ്ട്. ചുരുളലിന് 50,000 തവണ ആയുസ്സുണ്ട്. ദിവസം എട്ടു പ്രാവശ്യം വീതം പൊക്കുകയും താഴ്ത്തുകയും ചെയ്താൽ 17 വർഷം നിൽക്കുമെന്ന് കമ്പനി പറയുന്നു. വിലയെക്കുറിച്ച് സൂചനയില്ല.

Tags:    
News Summary - LG Foldable TV-technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.