ജിയോ മീറ്റുമായി ജിയോയും വീഡിയോ പ്ലാറ്റ്​ഫോമിലേക്ക്​

ന്യൂഡൽഹി: ലോക്​ഡൗൺ കാലത്ത്​ ഏറെ ജനപ്രിയമായി മാറിയ വീഡിയോ കോൺഫറൻസിങ്​ പ്ലാറ്റ്​ഫോമിലേക്ക്​ ഇന്ത്യൻ ടെലികോം ഭീമൻമാരായ ജിയോയും കാലെടുത്ത്​ വെക്കുന്നു. വീഡിയോ കോൺഫറൻസിങ്​ സേവനം ലഭ്യമാക്കുന്ന ‘ജിയോമീറ്റ്​’ വ്യഴാഴ്​ച നടന്ന ചടങ്ങിൽ റിലയൻസ്​ ഇൻഡസ്​ട്രീസ്​ അവതരിപ്പിച്ചു. ലോക്​ഡൗൺ കാലത്ത്​ ആളുകളുടെ വിരസത മാറ്റുകയും ജോലി സുഗമമാക്കുകയും ചെയ്​ത ഗൂഗ്​ൾ മീറ്റ്​, മൈക്രോസോഫ്​റ്റ്​ ടീംസ്​​, സൂം, സ്​കൈപ്പ്​ എന്നീ ആപ്ലിക്കേഷനുകൾക്ക്​ കനത്ത വെല്ലുവിളി ഉയർത്താനാണ്​ ജിയോ മീറ്റ് ലക്ഷ്യമിടുന്നത്​​. 

ആൻഡ്രോയ്​ഡ്​, ഐ.ഒ.എസ്​ ഉപകരണങ്ങളിലും വിൻഡോസ്, മാക്​ ഒ.എസ്​ കംപ്യൂട്ടറുകളിലും ജിയോമീറ്റ്​ ലഭ്യമാകും. ഗൂഗ്​ൾ ക്രോം, മോസില്ല ഫയർഫോക്​സ്​ എന്നീ വെബ്​ബ്രൗസറുകൾ വഴിയും ജിയോമീറ്റ്​ ഉപയോഗിക്കാനാകും. ഹൈഡെഫനിഷൻ (എച്ച്​.ഡി) വീഡിയോ അനുഭവം നൽകുമെന്നാണ്​ കമ്പനി അവകാശപ്പെടുന്നത്​. ഇ- ​െമയിൽ ഐ.ഡിയും പാസ്​വേഡും ഉപയോഗിച്ച്​ ലോഗിൻ ചെയ്​തും ‘ഗസ്​റ്റ്​’ ആയും വീഡിയോ കോൺഫറൻസിങ്​ നടത്താം.  

ഇന്ത്യയിൽ അതിവേഗ ഇൻറർനെറ്റ്​ യുഗത്തിന്​ വിത്തുപാകിയ ജിയോക്ക്​ നിലവിൽ രാജ്യത്ത്​ 38 കോടിയിലേറെ ഉപയോക്താക്കളുണ്ട്​. 2019-20 വർഷത്തിലെ നാലാംപാദത്തിൽ മാത്രം 2.4 കോടി​ ഉപയോക്താക്കളെ സമ്പാദിക്കാൻ ജിയോക്കായി. ഇക്കാലയളവിൽ 43 ശതമാനം വളർച്ച രേഖപ്പെടുത്തിയ ജിയോ 6201 കോടി രൂപയുടെ വരുമാനം സ്വന്തമാക്കി. അടുത്തിടെ സമൂഹമാധ്യമ ഭീമൻമാരായ ഫേസ്ബുക്ക് ജിയോയുടെ 9.99 ശതമാനം ഓഹരി വാങ്ങിയിരുന്നു. 43574 കോടി രൂപയുടെ നിക്ഷേപമാണ്​​ ഫേസ്​ബുക്ക്​ ജിയോയിൽ നടത്തിയത്​​.  

Tags:    
News Summary - Jio Unveils JioMeet Video Conferencing Platform- technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.