െഎഫോണിൽ ഇൻറർനെറ്റില്ലാതെ വാട്​സ്​ ആപ്പ്​

കാലിഫോർണിയ: ​ആപ്പിൾ ​െഎഫോൺ,​ െഎപാഡ്​ ഉപയോഗിക്കുന്നവർക്ക്​ ഇൻറർനെറ്റ്​ ഇല്ലാതെ വാട്​സ്​ ആപ്പിൽ മെസേജുകൾ അയക്കാം. ആൻഡ്രോയിഡ്​ പ്ലാറ്റ്​ഫോമിൽ നേരത്തെ തന്നെ ഇൗ സംവിധാനം അവതരിപ്പിച്ചിരുന്നു. ​െഎ.ഒ.എസ്​ സ്​റ്റോറിൽ പുതുതായി ലഭിക്കുന്ന വാട്​സ്​ ആപ്പ്​ അപ്​ഡേറ്റിലുടെ പുതിയ ഫീച്ചർ ലഭിക്കും.

പുതിയ ഫീച്ചറി​െൻറ സഹായത്തോടെ ഇൻറർനെറ്റ്​ സേവനം ഇല്ലാതിരിക്കുന്ന സമയത്തും വാട്​സ്​ ആപ്പിൽ മെസേജുകൾ അയക്കാൻ സാധിക്കും. പിന്നീട്​ ഇൻറർനെറ്റ്​ കണക്​ട്​വിറ്റി ലഭ്യമാവു​േമ്പാൾ ഇൗ മെസേജുകൾ ഡെലിവർ ആവും.

ഒരേ സമയം അയക്കാൻ കഴിയുന്ന വീഡിയോകളുടെയും ഫോ​േട്ടാകളുടെയും എണ്ണത്തിലും പുതിയ ഫീച്ചർ പ്രകാരം വ്യത്യാസം വരുത്തിയിട്ടുണ്ട്​. ഇനി മുതൽ ആപ്പിൾ ഉപയോഗിക്കുന്നവർക്ക്​ 30 ഫോ​േട്ടാകളും 30 വിഡിയോകളും വരെ ഒരേസമയം അയക്കാം. നേരത്തെ ഇത്​ 10 എണ്ണം മാത്രമായിരുന്നു.

Tags:    
News Summary - iPhone users, you can now 'send' WhatsApp mesages even without internet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.