യാഹൂ വിടവാങ്ങി; ഇനി അൽറ്റബ

കാലിഫോർണിയ: ടെക്​ലോകത്തെ പ്രമുഖ കമ്പനികളിലൊന്നായ യാഹൂ വിടവാങ്ങി. യാഹൂവി​നെ വെറൈസൺ കമ്യൂണിക്കേഷൻ ഏറ്റെടുത്തത്​ കൂടിയാണ്​ കാലങ്ങളായി ടെക്​നോളജി ലോകത്തെ അതികായൻമാരായിരുന്ന യാഹൂ വിടവാങ്ങുന്നത്​. ഇനി മുതൽ അൽറ്റബ എന്നായിരിക്കും യാഹൂവി​െൻറ പുതിയ പേര്​. ഇതിനൊടപ്പം തന്നെ കമ്പനിയുടെ നിലവിലുളള സി.ഇ.ഒ മരിസ മേയർ ബോർഡിൽ നിന്ന്​ സ്ഥാനമൊഴിയുമെന്നും അറിയിച്ചിട്ടുണ്ട്​.

കഴിഞ്ഞ വർഷം 440 കോടി ഡോളിനാണ്​ വെറൈസൺ യാഹൂവിനെ ഏറ്റെടുത്തത്​. ഡിജിറ്റൽ അഡ്വർടൈസിങ്​, മീഡിയ ബിസിനസുകൾ ശക്​തമാക്കുന്നതി​െൻറ ഭാഗമായാണ്​ യാഹൂവിനെ ഏറ്റെടുക്കുന്നതെന്ന്​ ​വെറൈസൺ എക്​സിക്യൂട്ടിവ്​ പ്രസിഡൻറ മാർനി വാൽഡൻ പറഞ്ഞു. യാഹൂവി​െൻറ മുഖ്യ ബിസിന്​ വിഭാഗങ്ങളായ ഇമെയിൽ, സെർച്ച്​ എൻജിൻ, മെസഞ്ചർ തുടങ്ങിയവ ഇനി മുതൽ വെറൈസണി​െൻറ കൈവശമാകും. 2017 ആദ്യ പാദത്തിൽ തന്നെ ഏറ്റെടുക്കൽ പുർത്തിയാക്കാനാണ്​ വെറൈസൺ ലക്ഷ്യമിടുന്നത്​.

1994ലാണ്​ സ്റ്റാൻഫഡ് വിദ്യാർഥികളായ ജെറി യാങ്, ഡേവിഡ് ഫിലോ എന്നിവർ യാഹൂവിന്​ തുടക്കമിട്ടത്​. ഇമെയിൽ, സെർച്ച്​, ന്യൂസ്​, ഷോപ്പിങ്​ എന്നിവയിലെല്ലാം യാഹൂ മികച്ചു നിന്നു. ഗൂഗിളി​െൻറ വരവോട്​ കൂടിയാണ്​ യാഹൂവിന്​ കാലിടറിയത്​. യാഹൂവി​െൻറ ബിസിനസ്​ മേഖലകളെല്ലാം ഗൂഗിൾ പിടിച്ചടക്കി. ഇതോട്​ കൂടി യാഹൂ തകർച്ച നേരിടകയായിരുന്നു. കുറെ കാലമായി യാഹൂ പുതിയ ഉടമകളെ തേടുകയായിരുന്നു.

 

Tags:    
News Summary - How Yahoo Came Up With Its New Name - Altaba

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.