കാലിഫോർണിയ: ഫേസ്ബുക്കിനെ അശ്ലീല വിമുക്തമാക്കാനായി തയാറാക്കിയ പുതിയ പദ്ധതിയിൽ ഉപഭോക്താക്കളുടെ നഗ്ന ചിത്രങ്ങൾ പരിശോധിക്കുന്നതിനായി വിദഗ്ധരെ നിയമിക്കുമെന്ന് ഫേസ്ബുക്ക്. ഇവർക്കായിരിക്കും ചിത്രങ്ങൾ പരിശോധിച്ച് വേർതിരിക്കുന്നതിനുള്ള ചുമതല .
പ്രതികാരത്തോടെ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതിന് തടയിടുന്നതിനുള്ള പദ്ധതി ആസ്ട്രേലിയ അടക്കമുള്ള രാജ്യങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഫേസ്ബുക്ക് ആരംഭിച്ചിട്ടുണ്ട്. പുതിയ പദ്ധതി പ്രകാരം ഉപയോക്താകൾ അവരുടെ നഗ്നചിത്രങ്ങൾ ഫേസ്ബുക്കിന് അയച്ചുകൊടുക്കണം. അയക്കുന്ന ചിത്രങ്ങൾ ഡിജിറ്റൽ ഫിംഗർപ്രിൻറ് രൂപത്തിലേക്ക് ഫേസ്ബുക്ക് മാറ്റും. ഇൗ ചിത്രങ്ങൾ പിന്നീട് അപ്ലോഡ് ചെയ്യാൻ ശ്രമിച്ചാൽ ഫേസ്ബുക്ക് അത് തടയും.
അതേ സമയം, പദ്ധതിയെ സംബന്ധിച്ച ആശങ്കകളും സൈബർ ലോകത്ത് വ്യാപിക്കുകയാണ്. അയക്കുന്ന ചിത്രങ്ങളുടെ സുരക്ഷ സംബന്ധിച്ചാണ് പ്രധാനമായും ആശങ്കകൾ ഉയരുന്നത്. എന്നാൽ മൂന്നാമതൊരാൾക്ക് ഇത് ലഭ്യമാവില്ലെന്നാണ് ഫേസ്ബുക്ക് നൽകുന്ന വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.