വാട്ട്​സാപ്പിന് ​പണികൊടുക്കും: കിംഭോയുമായി ബാബാ രാംദേവ്​

ന്യൂഡല്‍ഹി: സാമൂഹ്യ മാധ്യമ ഭീമനായ വാട്ട്സ്​​ആപ്പ്​ മെസ്സഞ്ചറിന്​ പണി കൊടുക്കുമെന്ന അവകാശവാദവുമായി പതഞ്​ജലി ഗ്രൂപ്പ്​. വാട്ട്​സ്​ആപ്പ്​ ​മെസ്സേജിങ്​ ആപ്പിന്​ തുല്യമായ ആപ്ലിക്കേഷൻ അവതരിപ്പിച്ച്​ കൊണ്ടാണ്​ ബാബാ രാംദേവി​​​​​െൻറ വെല്ലുവിളി. കിംഭോ എന്ന്​ പേര്​ നൽകിയിരിക്കുന്ന ആപ്പ്​ ഗൂഗിൾ പ്ലേസ്​റ്റോറിൽ ലഭ്യമാകുമെന്നും പതഞ്​ജലി ഗ്രൂപ്പ്​ അറിയിച്ചിട്ടുണ്ട്​.

ഇത് വാട്സ് ആപ്പിന് വെല്ലുവിളിയാകുമെന്ന്​ പത‌ഞ്ജലി ഗ്രൂപ്പ്​ വക്താവ് എസ്.കെ തിജര്‍വാല വ്യക്തമാക്കി. സ്വകാര്യ ചാറ്റിങ്​, ഗ്രൂപ്പ് ചാറ്റുകള്‍, സൗജന്യ വോയ്സ്-വിഡിയോ കോൾ‍, ടെക്‌സ്‌റ്റ്^ശബ്‌ദ സന്ദേശങ്ങള്‍, വിഡിയോ, സ്റ്റിക്കറുകള്‍ തുടങ്ങിയവ പങ്കുവെക്കാൻ സാധിക്കുന്നതായിരിക്കും കിംഭോ ആപ്പ്​.

സ്വദേശി സമൃതി എന്ന പേരില്‍ പുറത്തിറക്കുന്ന സിം കാര്‍ഡിന് പിന്നാലെയാണ്​ കിംഭോയുമായുള്ള രാംദേവി​​​​​െൻറ വരവ്​. ബി.എസ്.എന്‍.എല്ലുമായി സഹകരിച്ചാണ് പതഞ്​ജലി സിം കാര്‍ഡുകള്‍ പുറത്തിറക്കുന്നത്.

പതഞ്​ജലി സിം കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് പതഞ്ജലി ഉല്‍പ്പന്നങ്ങള്‍ വാങ്ങു​േമ്പാൾ 10 ശതമാനം ഇളവ് ലഭ്യമാക്കുന്നുണ്ട്​. 144 രൂപയ്‌ക്ക് റിചാര്‍ജ് ചെയ്യുകയാണെങ്കില്‍ രാജ്യത്ത് എവിടെ വേണമെങ്കിലും അണ്‍ലിമിറ്റഡായി കോള്‍ ചെയ്യാനും സാധിക്കും.

കൂടാതെ 2 ജി.ബി ഡാറ്റാ പായ്.ക്കും 100 എസ്.എം.എസുകളും ഈ ഓഫറിനൊപ്പം ലഭിക്കും. ഇതു കൂടാതെ സിം ഉപഭോക്താക്കള്‍ക്ക് 2.5 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സും 5 ലക്ഷം രൂപയുടെ ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭിക്കുമെന്നും പതഞ്​ജലി അവകാശപ്പെടുന്നു. അതേ സമയം ഇപ്പോൾ കിംഭോ ആപ്​ പ്ലേ സ്​റ്റോറിൽ നിന്നും ​െഎ.ഒ.എസ്​ സ്​റ്റോറിൽ നിന്നും അപ്രത്യക്ഷമായി. ആപ്​ അപ്രത്യക്ഷമായതി​​െൻറ കാരണം വ്യക്​തമല്ല.

Tags:    
News Summary - Baba Ramdev just launched instant messaging app Kimbho-technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.