മാക്​ ബുക്ക്​ പ്രോ ഇന്ത്യയിൽ


മുംബൈ: ആപ്പിളി​െൻറ പുതിയ ​മാക്​ ബുക്ക്​ ​പ്രോ ഇന്ത്യയിലെത്തി. ഫങ്​ഷണൽ കീകൾക്ക്​ പകരം റെറ്റിന ക്വാളിറ്റി മൾട്ടി ടച്ച്​ ഡിസ്​പ്ലേയാണ്​ പുതിയ മാക്​ബുക്​ ​പ്രോയിലുണ്ടാവുക. മൾട്ടി ടച്ച്​ റെറ്റിന ഡിസ്​പ്ലേയില്ലാത്ത 13 ഇഞ്ച്​, 256 ജി ബി വേരിയൻറിന്​ 1,29,900 രൂപയാണ്​ വില. ടച്ച്​ ബാറോടു കൂടിയ മോഡലിന് 1,55,900 രൂപ​ വിലവരും. ഇതെ മോഡലി​െൻറ 512 ജി ബി ​സ്​റ്റോറേജ്​ മോഡലിന്​ 1,72,900മാണ്​ വില. 15 ഇഞ്ച്​ ഡിസ്​പ്ലേയോട്​ കൂടിയ 256 ജി ബി മോഡലിന്​ 2,05,900​ രൂപയും 512 ജി ബി മോഡലിന്​ 2,41,900 രൂപയുമാണ്​ വില.

കാലിഫോർണിയയിലായിരുന്നു  പുതിയ മോഡലുകളുടെ ലോഞ്ച്​ ഒക്​ടോബർ 27ന്​ ആപ്പിൾ നിർവഹിച്ചത്​. കൂടുതൽ നിറമുള്ള റെറ്റിന ഡിസ്​പ്ലേയാണ്​ മാക്​ ബുക്ക്​ ​പ്രോക്ക്​ ആപ്പിൾ നൽകിയിരിക്കുന്നത്​. മുൻപ്​  ഉണ്ടായിരുന്ന ഡിസ്​പ്ലേയേക്കാളും 60 ശതമാനത്തോളം ബ്രൈറ്റാണ്​ പുതിയ ഡിസ്​പ്ലേ. മാക്​ ബുക്ക്​ പ്രോയുടെ ഭാരത്തിലും ആപ്പിൾ കുറവ്​ വരുത്തിയിട്ടുണ്ട്​. 13 ഇഞ്ച്​ മോഡലിന്​ 1.37 കിലോ ഗ്രാമാണ്​ ഭാരം. 15 ഇഞ്ച്​ മോഡലിന്​ 1.87 കിലോ ഗ്രാമാണ്​ ഭാരം.

13.3 ഇഞ്ച് മാക്ബുക് പ്രോയില്‍ 2560x1600 പിക്സല്‍ റസലൂഷനുള്ള റെറ്റിന ഡിസ്പ്ളേ, ഒരു ഇഞ്ചില്‍ 227 പിക്സല്‍ വ്യക്തത, മാക് ഒഎസ് സിയേറ ഓപറേറ്റിങ് സിസ്റ്റം, 2.9 ജിഗാഹെര്‍ട്സ് ഇന്‍റല്‍ ഇരട്ട കോര്‍ ഐ 5 അല്ളെങ്കില്‍ ഐ 7 പ്രോസസര്‍, എട്ട് ജി.ബി റാം, 256 ജി.ബി സോളിഡ് സ്റ്റേറ്റ് ഡ്രൈവ്, ത്രീഡി ഗെയിമിങും വീഡിയോ എഡിറ്റിങും സുഗമമാക്കുന്ന ഇന്‍റല്‍ ഐറിസ് 550 ഗ്രാഫിക്്സ്, വൈ ഫൈ, ബ്ളൂടൂത്ത് 4.2, 720 പി ഫേസ്ടൈം എച്ച്.ഡി കാമറ, 10 മണിക്കൂര്‍ നില്‍ക്കുന്ന 49.2 വാട്ട് മണിക്കുർ ലിഥിയം പോളിമര്‍ ബാറ്ററി എന്നിവയാണുള്ളത്. 

15.4 ഇഞ്ച് മാക്ബുക് പ്രോയില്‍ 2880x1800 പിക്സല്‍ റസലൂഷനുള്ള ഡിസ്പ്ളേ, ഒരു ഇഞ്ചില്‍ 220 പിക്സല്‍ വ്യക്തത, മാക് ഒഎസ് സിയേറ ഓപറേറ്റിങ് സിസ്റ്റം, 2.6 ജിഗാഹെര്‍ട്സ് നാലുകോര്‍ ഇന്‍റല്‍ ഐ 7 പ്രോസസര്‍, 16 ജി.ബി റാം, 256 ജി.ബി സോളിഡ് സ്റ്റേറ്റ് ഡ്രൈവ്, നാല് ജി.ബി വീഡിയോ റാമുള്ള എഎംഡി റാഡിയോണ്‍ പ്രോ 450 ഗ്രാഫിക്സ്, വൈ ഫൈ, ബ്ളൂടൂത്ത് 4.2, 720 പി ഫേസ്ടൈം എച്ച്.ഡി കാമറ, 10 മണിക്കൂര്‍ നില്‍ക്കുന്ന 76.0 വാട്ട് മണിക്കുർ ലിഥിയം പോളിമര്‍ ബാറ്ററി എന്നിവയാണുള്ളത്.
 

Tags:    
News Summary - Apple MacBook Pro with Touch Bar now on sale in India: Price, specifications

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.