ദോഹ: ലോകത്തിലാദ്യമായി 5ജി സേവനം നൽകിയ രാജ്യമായി ഖത്തർ മാറി. പൊതുമേഖലാ സ്ഥാപനമായ ഉരീദുവാണ് 5ജി സാങ്കേതികവിദ്യ 3.5ജിഗാഹെഡ്സ് സ്പെക്ട്രം ബാൻഡ് വഴി ഉപഭോക്താക്കളിലേക്കെത്തിച്ച് റെക്കോർഡിട്ടത്. 5ജി രാജ്യത്ത് അവതരിപ്പിച്ചതോടെ ഇൻറർനെറ്റ് വേഗത ഇരട്ടിയിലധികമായി സെകൻഡിൽ 10 ജിബി വരെയായി ഉയരും. നിലവിൽ സെകൻഡിൽ 256 എം ബിയാണ് ലഭ്യമായിട്ടുള്ളത്. അയൽരാജ്യങ്ങളടക്കമുള്ളവർ കടുത്ത ഉപരോധവുമായി ഖത്തറിനെ ഒറ്റപ്പെടുത്തുന്ന വേളയിലും രാജ്യത്തെ സാങ്കേതിക പുരോഗതിയാണ് 5ജിയുടെ അവതരണത്തിലൂടെ വ്യക്തമാകുന്നത്.
5ജിയുടെ അവതരണത്തിലൂടെ ചരിത്രത്തിലേക്കുള്ള മഹത്തായ ചുവടുവെപ്പാണ് ഖത്തറും പൊതുമേഖലാ ടെലികോം സ്ഥാപനമായ ഉരീദുവും നടത്തിയിരിക്കുന്നതെന്നും ഈ സൗകര്യം ഉപയോഗപ്പെടുത്തുന്ന ആദ്യ ജനതയായി ഖത്തർ ജനത മാറിയിരിക്കുന്നുവെന്നും ഉരീദു ഖത്തർ സി ഇ ഒ വലിദ് അൽ സഈദ് പറഞ്ഞു. ഈ മഹത്തായ നേട്ടം ഖത്തർ ജനതക്കും നേതാക്കൾക്കും സമർപ്പിക്കുകയാണ്. രാജ്യത്ത് വിവരാധിഷ്ഠിതമായ സാമ്പത്തികവ്യവസ്ഥ സൃഷ്ടിക്കാനുള്ള ശ്രമങ്ങളെ േപ്രാത്സാഹിപ്പിക്കുന്നതാണിതെന്നും 5ജി ലോഞ്ചിംഗിനോടനുബന്ധിച്ച് അൽ സയീദ് പറഞ്ഞു.
വാണിജ്യസ്ഥാപനങ്ങളെ സംബന്ധിച്ച് കഴിഞ്ഞ ദിവസം ലോഞ്ച് ചെയ്ത 5ജി സർവീസ് പ്രവർത്തനക്ഷമമാണ്. എന്നാൽ ഉപഭോക്താക്കളെ സംബന്ധിച്ച് 5ജിയെ പിന്തുണക്കുന്ന മൊബൈൽ ഹാൻഡ്സെറ്റുകൾ വിപണിയിൽ അവതരിക്കുന്നത് വരെ കാത്തിരിക്കേണ്ടി വരും. അടുത്ത വർഷം ജൂൺ അവസാനത്തോടെ മാത്രമേ ഇത്തരം മൊബൈലുകൾ വിപണിയിൽ അവതരിക്കുകയുള്ളൂവെന്ന് അധികൃതർ വ്യക്തമാക്കി. പേൾ ഖത്തർ മുതൽ ഹമദ് രാജ്യാന്തര വിമാനത്താവളം വരെയുള്ള മേഖലകളിലാണ് ആദ്യ ഘട്ടത്തിൽ 5ജി സേവനം ലഭ്യമാക്കിയിട്ടുള്ളത്. ലഗൂണ, കതാറ കൾച്ചറൽ വില്ലേജ്, വെസ്റ്റ് ബേ, കോർണിഷ്, സൂഖ് വാഖിഫ് എന്നിവ ഇതിലുൾപ്പെടും.
2016ലാണ് 5ജി സേവനങ്ങൾ സംബന്ധിച്ചുള്ള ശ്രമങ്ങൾക്ക് തുടക്കം കുറിച്ചതെന്നും ഈ മേഖലയിൽ വലിയ നിക്ഷേപം തന്നെ രാജ്യം നടത്തിയിട്ടുണ്ടെന്നും സി ഇ ഒ വലീദ് അൽ സഈദ് സൂചിപ്പിച്ചു. സ്മാർട്ട് റോഡുകൾ, സ്മാർട്ട് കാറുകൾ, വെർച്വൽ ഓഗ്മെൻറഡ് റിയാലിറ്റി, േഡ്രാണുകളുടെ സേവനം തുടങ്ങിയ പുത്തൻ ആശ യങ്ങൾ നടപ്പാക്കാൻ 5ജി ഏറെ സഹായകരമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മൂന്ന് മാസത്തിനുള്ളിൽ ഖത്തർ ജനതയുടെ 85 ശതമാനവും കവർ ചെയ്യുന്നതിനായി 100 5ജി സ്റ്റേഷനുകൾ സ്ഥാപിക്കാനാണ് ഉരീദുവിെൻറ പദ്ധതി. പദ്ധതി പൂർണമായും നടപ്പാക്കുന്നതിന് 1200 സ്റ്റേഷനുകളാണ് ഉരീദു സ്ഥാപിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.