70 ഇഞ്ച് ഫോര്‍കെ ടി.വിയുമായി ഷിയോമി

സ്മാര്‍ട്ട്ഫോണിറക്കി ജനപ്രീതി പിടിച്ചുപറ്റിയ ചൈനീസ് കമ്പനി ഷിയോമി 70 ഇഞ്ച് അള്‍ട്രാ ഹൈ ഡെഫനിഷന്‍ (ഫോര്‍കെ) ടി.വിയുമായി ആളെത്തേടിയിറങ്ങി. എം.ഐ ടി.വി 3 പരമ്പരയില്‍പെട്ട ഇതിന് ഏകദേശം 1.03 ലക്ഷമാണ് വില. കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ ഈ പരമ്പരയില്‍പെട്ട 51000 രൂപ വിലയുള്ള 60 ഇഞ്ച് എം.ഐ ടി.വി ഷിയോമി പുറത്തിറക്കിയിരുന്നു. 3840x2160  പിക്സല്‍ റസലൂഷനുള്ള 70 ഇഞ്ച് സ്ക്രീനാണ്. 178 ഡിഗ്രിയാണ് വ്യൂവിങ് ആംഗിള്‍. 12.9 എം.എം ആണ് അലൂമിനിയം ലോഹ ഫ്രെയിമിന്‍െറ കനം. 38.6 എം.എം ആണ് കൂടിയ ഭാഗത്തിന്‍െറ കനം. 120 ഹെര്‍ട്സ് റിഫ്രഷ്റേറ്റും 6എംഎസ് ഡൈനാമിക് റെസ്പോണ്‍സ് ടൈമുമുള്ളതാണ് ഡിസ്പ്ളേ. 4000:1 ആണ് കോണ്‍ട്രാസ്റ്റ് നിരക്ക്. ആന്‍ഡ്രോയിഡ് ലോലിപോപ് 5.1 അടിസ്ഥാനമാക്കിയ MIUI ടി.വി ഇന്‍റര്‍ഫേസ് ആണ് ഓപറേറ്റിങ് സിസ്റ്റം. നാല് 2.5 ഇഞ്ച് വൂഫറുകളും രണ്ട് ഡോം ട്വീറ്ററുകളും ആറ് സ്പീക്കറുകളുമുള്ള സൗണ്ട് ബാറും ഒപ്പമുണ്ട്. ഡോള്‍ബി ഡിടിഎസ് വിര്‍ച്വല്‍ സറൗണ്ട് സൗണ്ട്, ബാസ് ബൂസ്റ്റ് എന്നിവയാണ് ഇതിന്‍െറ പ്രത്യേകതകള്‍. 1.4 ജിഗാഹെര്‍ട്സ് നാലുകോര്‍ എംസ്റ്റാര്‍ 6A928 പ്രോസസര്‍, മാലി 760 എംപി4 ഗ്രാഫിക്സ്, രണ്ട് ജി.ബി ഡിഡി.ആര്‍ത്രീ റാം, എട്ട് ജി.ബി ഇന്‍േറണല്‍ മെമ്മറി, ലോഹ ഫ്രെയിം, വൈ ഫൈ, ബ്ളൂടൂത്ത് 4.1 ലോ എനര്‍ജി, മൂന്ന് എച്ച്.ഡി.എം.ഐ 2.0 പോര്‍ട്ടുകള്‍, എവി, വിജിഎ, മൈക്രോ യു.എസ്.ബി, ഒരു യു.എസ്.ബി 3.0, ഒരു യു.എസ്.ബി 2.0, ഇതര്‍നെറ്റ് പോര്‍ട്ട് എന്നിവയാണ് വിശേഷങ്ങള്‍. താമസിയാതെ ചൈനീസ് വിപണിയില്‍ ഇറങ്ങുന്ന ഇത് ഇന്ത്യയില്‍ എന്നത്തെുമെന്ന് സൂചനയില്ല. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.