‘സൗഹൃദങ്ങളുടെ തോഴന്’ പന്ത്രണ്ടാം പിറന്നാള്‍

സാന്‍ഫ്രാന്‍സിസ്കോ: ലോകത്തുള്ള മുഴുവന്‍ കൂട്ടുകാരുടെയും പിറന്നാള്‍ കൃത്യമായി ഓര്‍മിപ്പിക്കുന്ന ഫേസ്ബുക്കും ബഹളങ്ങളില്ലാതെ വ്യാഴാഴ്ച പിറന്നാള്‍ ആഘോഷിച്ചു. എല്ലാ സുഹൃത്തുക്കളെയും പങ്കെടുപ്പിച്ചായിരുന്നു ആഘോഷം. അതിരില്ലാത്ത സൗഹൃദങ്ങള്‍ ആഘോഷിക്കുന്നതിനായി ലോകത്തെ 150 കോടിയിലേറെ ആളുകള്‍ ഉപയോഗിക്കുന്ന ഈ സാമൂഹികമാധ്യമം സ്വന്തം പിറന്നാളാഘോഷിച്ചതും സൗഹൃദത്തിന് പ്രാധാന്യം നല്‍കിയാണ്. ഈ ദിനം സൗഹൃദദിനമായി ആഘോഷിക്കുമെന്ന് ഫേസ്ബുക്കിന്‍െറ പിതാവായ മാര്‍ക്ക് സുക്കര്‍ബര്‍ഗ് നേരത്തേ പ്രഖ്യാപിച്ചതാണ്. നിങ്ങളുടെ ജീവിതത്തില്‍ മാറ്റംകൊണ്ടുവന്ന ഒരു സൗഹൃദം ആഘോഷിക്കാനായി ഒരു നിമിഷം ചെലവിടാം എന്നാണ് സുക്കര്‍ബര്‍ഗ് ഇതേക്കുറിച്ച് വിശേഷിപ്പിച്ചത്. 12ാം പിറന്നാളിന്‍െറ ഭാഗമായി എല്ലാ ഉപഭോക്താക്കളുടെയും ന്യൂസ് ഫീഡില്‍ കഴിഞ്ഞദിവസം ‘ഫ്രന്‍ഡ്സ് ഡേ’ വിഡിയോ പ്രത്യക്ഷപ്പെട്ടിരുന്നു. പിറന്നാളിന്‍െറ ഭാഗമായി ഫ്രന്‍ഡ്ഷിപ്, ബെസ്്റ്റ് ഫ്രന്‍ഡ്സ് തുടങ്ങിയ സ്റ്റിക്കറുകളും പുറത്തിറക്കിയിട്ടുണ്ട്. 2004 ഫെബ്രുവരി നാലിനാണ് മാര്‍ക്ക് സുക്കര്‍ബര്‍ഗും കൂട്ടരും ഫേസ്ബുക്കിന് തുടക്കംകുറിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.